ചൂടും തർക്കവുമില്ല; ‘ക്രിയാത്മക ചർച്ച’ മാത്രം
text_fieldsതൃശൂർ: വിഭാഗീയതയും വിവാദങ്ങളും ചൂടുപിടിപ്പിച്ച മുൻ സമ്മേളനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഏകചേരിയിലേക്ക് പൂർണമായും പാർട്ടി വഴിമാറിയെന്ന് തെളിയിച്ചാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. ചൂടേറിയ വാഗ്വാദങ്ങളും നേതാക്കളുടെ ഇറങ്ങിേപ്പാക്കിന് പോലും സാക്ഷ്യം വഹിച്ച മുൻ സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു 22ാം സംസ്ഥാന സമ്മേളനം. ഒമ്പതേകാൽ മണിക്കൂറോളം നീണ്ട പൊതുചർച്ചയിൽ കാര്യമായ വിവാദങ്ങളൊന്നും വിഷയമായില്ല. നേതൃത്വത്തിനോ, സർക്കാറിനോ, മുഖ്യമന്ത്രിക്കോ എതിരായുള്ള വിമർശനങ്ങളൊന്നും കാര്യമായുണ്ടായില്ല. തർക്കങ്ങളില്ലാതിരുന്നതിനാൽ ക്രിയാത്മകമായ ചർച്ചയാണ് നടന്നെതന്നാണ് സമ്മേളന വിശദാംശങ്ങൾ വ്യക്തമാക്കിയ കേന്ദ്രകമ്മിറ്റിയംഗങ്ങളുടെയും പ്രതികരണം. എന്നാൽ പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായില്ലെന്നതും പ്രത്യേകത. സമ്മേളനത്തോടനുബന്ധിച്ച് നിരവധി സെമിനാറുകൾ ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കപ്പെെട്ടങ്കിലും കഴിഞ്ഞ ദിവസം കെ.എം. മാണിയും കാനം രാജേന്ദ്രനും പെങ്കടുത്ത സെമിനാറായിരുന്നു കേരളം ഉറ്റുനോക്കിയത്. എന്നാൽ അതിലും ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്ന് മാത്രം.
ഭൂമി കൈയേറ്റ വിവാദങ്ങൾ, പീഡനങ്ങൾ, ദലിത് വിഭാഗങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം, വില വർധന, സ്ഥാനമാനങ്ങൾക്കായി ചില നേതാക്കൾ കത്ത് കൊടുത്തത്, നേതാക്കളുടെ പരസ്യപ്രസ്താവനകൾ, നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ആഢംബരജീവിതം, സർക്കാർ പ്രവർത്തനത്തിലെ പാളിച്ചകൾ, ആഭ്യന്തരവകുപ്പിെൻറ പരാജയം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിവാദ വിഷയങ്ങൾക്കൊന്നും കാര്യമായ പ്രാധാന്യം സമ്മേളനത്തിലെ ചർച്ചകളിലുണ്ടായില്ല. ദേശീയതലത്തിൽ കോൺഗ്രസുമായുണ്ടാക്കുന്ന ബന്ധം സംബന്ധിച്ച തർക്കം മാത്രമാണ് സമ്മേളനത്തിെൻറ ശേഷിപ്പായുള്ളത്. അതുതന്നെ കേന്ദ്ര നേതൃത്വവും കേരളഘടകവും എന്നനിലയിലുള്ള തർക്കം എന്നുമാത്രം.
സമ്മേളനത്തിന് കൊടിയിറങ്ങുേമ്പാൾ പിണറായി വിജയൻ എന്ന വ്യക്തിയുടെ ഏകാധിപത്യമാണ് പാർട്ടിയിൽ തെളിയുന്നത്. പാർട്ടിയിലും മുന്നണിയിലും സർക്കാറിലും തെൻറ ആധിപത്യം ഒരിക്കൽ കൂടി പിണറായി അരക്കിട്ടുറപ്പിക്കുകയാണ്. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടിക്ക് തലവേദന സൃഷ്ടിച്ച വി.എസ്. അച്യുതാനന്ദനും അദ്ദേഹത്തെ അനുകൂലിച്ചിരുന്ന വലിയൊരു വിഭാഗവും അപ്രസക്തമായ കാഴ്ചയാണ് ഇൗ സമ്മേളനത്തിൽ കണ്ടത്. 22ാം പാർട്ടി കോൺഗ്രസിൽ ചൂടേറിയ ചർച്ചകൾക്ക് വഴിെവക്കുന്ന നിലയിലേക്കാണ് സംസ്ഥാന സമ്മേളനം അവസാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.