കോൺഗ്രസ് സഖ്യത്തിലൂടെ ബി.ജെ.പിക്കെതിരെ പൊരുതാനാകില്ല –പോളിറ്റ് ബ്യൂറോ
text_fieldsന്യൂഡൽഹി: നിലവിലെ രാഷ്ട്രീയ സ്ഥിതിഗതിയില്‍ ബി.ജെ.പിക്കും മോദി സര്‍ക്കാറിനുമെതിരെ പൊരുതുക എന്നതാണ് മുഖ്യ കടമയെങ്കിലും കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ച് ഇതിനാവില്ല എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. ബി.ജെ.പി സര്‍ക്കാറിനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകാൻ അവരുടെ നവ ഉദാരീകരണ നയങ്ങൾക്കും വര്ഗീയാതിക്രമങ്ങള്ക്കെതിരെയും പൊരുതണം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ഈ ലക്ഷ്യം നേടാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. കാരണം, നവ ഉദാരീകരണ നയങ്ങള്‍ക്ക് പ്രധാന കാരണം കോണ്‍ഗ്രസാണ്. കോൺഗ്രസ് ബന്ധം ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനും ബഹുജന സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സഹായകമാവില്ല. കോൺഗ്രസ് ബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുേമ്പാൾ നവ ഉദാരീകരണത്തിെനതിരായ പാർട്ടി നിലപാടുകൂടി പുനർവിചിന്തനം ചെയ്യേണ്ടിവരും.
എന്നാൽ, മുഖ്യശത്രുവായ ബി.ജെ.പിയും ആർ.എസ്.എസും ജനാധിപത്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും എതിരഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണുള്ളതെന്ന് യെച്ചൂരിയും ബംഗാൾ ഘടകവും വാദിച്ചു. ഇതിനെതിരെ മതനിരപേക്ഷ പാർട്ടികളുടെ കൂട്ടുകെട്ടാണ് ആവശ്യം. ഇടതുപക്ഷ പാർട്ടികളെ കൊണ്ടുമാത്രം തോൽപിക്കാനാവില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, ഇതിന് എല്ലാ മതനിരപേക്ഷ പാർട്ടികളുടെയും അവസരവാദ കൂട്ടുകെട്ടല്ല ആവശ്യമെന്നായിരുന്നു കാരാട്ട് പക്ഷത്തിെൻറ മറുപടി. വര്‍ഗീയതക്കും മോദി സര്‍ക്കാറിെൻറ നയങ്ങള്‍ക്കെതിരെയും ബദൽ പദ്ധതി മുന്നോട്ടുവെക്കണം. അതിൽ നവ ഉദാരീകരണ നയത്തിനെതിരായ സാമ്പത്തികനയങ്ങളും ഉണ്ടാകണമെന്നും പറഞ്ഞു. എന്നാൽ, പി.ബിയല്ല നിലപാട് സ്വീകരിക്കേണ്ട അന്തിമ ഘടകമെന്നും കേന്ദ്ര കമ്മിറ്റി തങ്ങളുടെ നിലപാട് പരിശോധിക്കെട്ടയെന്നും ബംഗാൾ ഘടകം ആവശ്യപ്പെട്ടു. ഇതംഗീകരിച്ചാണ് അതും കൂടി ചർച്ചചെയ്യാൻ ധാരണയായത്.
പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, പിണറായി വിജയൻ, മണിക് സർക്കാർ, തമിഴ്നാട്, ആന്ധ്രപ്രേദശ് ഘടകങ്ങളിലെ ഉൾപ്പെടെ ഭൂരിപക്ഷം നേതാക്കളുടെ ശക്തമായ നിലപാടിനെ മറികടക്കാൻ യെച്ചൂരിക്കും ബംഗാൾ ഘടകത്തിനും കഴിഞ്ഞില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. പക്ഷേ, 2015ലെ നിലപാട് മാറ്റേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് കാരാട്ട് പക്ഷം വാദിച്ചു. നവ ഉദാരീകരണം നടപ്പാക്കിയത് കോൺഗ്രസാണ്. ബി.ജെ.പിയെപ്പോലെ കോൺഗ്രസും അതിെൻറ വക്താക്കളാണ്. വൻകിട മുതലാളിമാരാണ് കോൺഗ്രസ് നയങ്ങളെയും നയിക്കുന്നത്. വിദേശ കോർപറേറ്റുകളുമായും ഇൗടുറ്റ ബന്ധമാണ്. ബൂർഷ്വ-ഭൂപ്രഭു പാർട്ടിയാണ് ഇന്നും അതെന്നും അവർ ചൂണ്ടിക്കാട്ടി.
21ാം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞത്
ന്യൂഡൽഹി: 2015ൽ വിശാഖപട്ടണത്ത് ചേർന്ന 21ാം പാർട്ടി കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് ഇതാണ്: ‘‘ബി.ജെ.പിെക്കതിെരയും മോദി സർക്കാറിെൻറ നയങ്ങൾെക്കതിരെയും പോരാടുക എന്നതാണ് പാർട്ടി ചെയ്തുതീർക്കേണ്ട ഏറ്റവും ശ്രമകരമായ ജോലി. മോദി സർക്കാറിെൻറ സാമ്പത്തികനയങ്ങൾക്കും ഹിന്ദുത്വ ദിശയിലുള്ള സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക നയങ്ങൾക്കുമെതിരെ എതിർപ്പ് ഉയർത്തണം. സമരത്തിെൻറ മുഖ്യദിശ ബി.ജെ.പിെക്കതിരാണെങ്കിലും പാർട്ടിയുടെ കോൺഗ്രസിനോടുള്ള എതിർപ്പ് തുടരും. കോൺഗ്രസ് നവ ഉദാരീകരണ നയങ്ങളാണ് പിന്തുടരുന്നത്. യു.പി.എ സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും വൻ അഴിമതിയുമാണ് ബി.ജെ.പിക്ക് ജനപിന്തുണ നേടിക്കൊടുത്തത്. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാർട്ടിക്ക് ഉണ്ടാവില്ല.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.