കോൺഗ്രസ് ബന്ധം: നിലപാടിൽ മാറ്റമില്ലാതെ കാരാട്ട് പക്ഷം േകന്ദ്രകമ്മിറ്റിയിലേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസുമായി നേരിട്ടുള്ള ധാരണയോ സഖ്യമോ പാടില്ലെന്ന നിലപാടിൽ ഉറച്ച് പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തിൽ സി.പി.എം േപാളിറ്റ്ബ്യൂറോയിലെ (പി.ബി) ഭൂരിപക്ഷം. ഒപ്പം, മുഖ്യശത്രു ബി.ജെ.പിതന്നെയെന്ന 2015 ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസ് നിലപാട് ഉയർത്തിക്കാട്ടി വർഗീയതക്കും നവ ഉദാരീകരണ നയങ്ങൾക്കും എതിരായ പോരാട്ടം തുടരണമെന്നാണ് നിലപാട്. ഇടത് പാർട്ടികളുടെ െഎക്യം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കൽ എന്നിവയിൽ ഉൗന്നി കഴിഞ്ഞ പാർട്ടി കോൺഗ്രസ് നയം തുടരണം. ഇൗ നിർദേശങ്ങൾ അടങ്ങിയ കരട് രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കാനാണ് പി.ബിയിലെ ഭൂരിപക്ഷത്തിെൻറ നീക്കം.
കൊൽക്കത്തയിൽ ജനുവരി 19 മുതൽ 21 വരെ ചേരുന്ന നിർണായക കേന്ദ്ര കമ്മിറ്റിക്ക് (സി.സി) മുമ്പ് അവൈലബ്ൾ പി.ബി ചേരുന്നുണ്ട്. പക്ഷേ, നിലപാടിൽ വിട്ടുവിഴ്ച വേെണ്ടന്നാണ് കേരള ഘടകത്തിെൻറ ഉൾപ്പെടെ അഭിപ്രായം. ഇൗ സാഹചര്യത്തിൽ, വർഗീയ ഫാഷിസത്തെ നേരിടാൻ കോൺഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി ധാരണ വേണമെന്ന നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും സി.സിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് സാധ്യത. മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാന ഘടകങ്ങളാണ് പ്രധാനമായും ഇവർക്കൊപ്പം.
കോൺഗ്രസ് ബന്ധത്തെ െചാല്ലിയുള്ള ഭിന്നതയിൽ സമവായ സാധ്യതകൾ പി.ബിയിലെ ഇരുപക്ഷവും ഇതിനകം ആരാെഞ്ഞങ്കിലും കോൺഗ്രസ് ധാരണക്ക് സമ്മതം നൽകുന്നത് സി.പി.എമ്മിെൻറ രാഷ്ട്രീയ വിശ്വാസ്യത ഇല്ലാതാക്കുമെന്ന നിലപാടാണ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും പിണറായി വിജയനും ഉൾപ്പെടുന്ന ഭൂരിപക്ഷത്തിന്. ബൂർഷ്വാ പാർട്ടിയായ കോൺഗ്രസുമായി ദേശീയ, പ്രാദേശിക തലത്തിൽ നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ല. കോൺഗ്രസ് ബി.ജെ.പിക്കൊപ്പം മുഖ്യശത്രുവാണെന്ന നിലപാടും കാരാട്ട് പക്ഷം സ്വീകരിക്കുന്നില്ല.
മുഖ്യശത്രുവായ ബി.ജെ.പിയെ തോൽപിക്കാൻ ഏതറ്റം വരെയും പോകും. പക്ഷേ, അതിന് പ്രാദേശികതലത്തിൽ കോൺഗ്രസുമായി ധാരണയിൽ ഏർപ്പെടണമെന്ന യെച്ചൂരിപക്ഷ നിലപാടിനെ അംഗീകരിക്കില്ല. സി.പി.എമ്മിന് ശക്തിയുള്ള പ്രദേശങ്ങളിൽ ബി.ജെ.പിക്കും കോൺഗ്രസിനും എതിരെ ഒറ്റക്കോ ഇടതു മുന്നണിയായോ മത്സരിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മൂന്നാം ശക്തികൾ ഉള്ളിടത്ത് അവരെ എതിർക്കുന്ന ബൂർഷ്വാപാർട്ടികളുമായി സീറ്റ് ധാരണയിൽ മാത്രം ഏർപ്പെടാം. അത് സഖ്യമോ മുന്നണി ബന്ധമോ ആവരുത്. പ്രാദേശിക രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് മാത്രമാവും ഇത്.
ഒരുപടി കൂടി കടന്ന് സി.പി.എം സീറ്റ് ധാരണയിൽ എത്തുന്ന പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി മുന്നണി ബന്ധത്തിൽ ഏർപ്പെടുന്നതിലും പ്രശ്നമില്ല എന്ന നിലപാടിലാണ് കാരാട്ട് പക്ഷം. ഇതുവഴി കോൺഗ്രസുമായുള്ള അകലം പാലിക്കാനും ബി.ജെ.പിക്ക് എതിരായ വോട്ട് ഭിന്നിച്ചുപോകുന്നത് തടയാനും കഴിയുമെന്നും ചൂണ്ടികാട്ടുന്നു. ഇതിനപ്പുറമുള്ള വിട്ടുവീഴ്ചക്കില്ലെന്ന് കാരാട്ട് പക്ഷം പി.ബിയിൽ വ്യക്തമാക്കി കഴിഞ്ഞു.
കാരാട്ട്, യെച്ചൂരി പക്ഷ വാദങ്ങൾ
കാരാട്ട് പക്ഷം: കോൺഗ്രസിെൻറ നവ ഉദാരീകരണ നയങ്ങളാണ് ബി.ജെ.പിയും നടപ്പാക്കുന്നതും പിന്തുടരുന്നതും. വർഗീയതക്കൊപ്പം ബി.ജെ.പിയുടെ നവ ഉദാരീകരണ നയങ്ങളെ എതിർക്കുേമ്പാൾ അതിനെ എതിർക്കാൻ തയാറാവാത്ത കോൺഗ്രസുമായി രാഷ്ട്രീയധാരണയിൽ ഏർപ്പെടുന്നത് സി.പി.എമ്മിെൻറ വിശ്വാസ്യതയെ ബാധിക്കും.
25 വർഷത്തെ നവ ഉദാരീകരണ നയങ്ങളെ കുറിച്ചുള്ള സി.പി.എം നിലപാടിൽ സ്വയംവിമർശനം നടത്തിയ ശേഷമേ കോൺഗ്രസിനോടുള്ള രാഷ്ട്രീയസമീപനത്തിൽ മാറ്റം വേണമോയെന്ന് തീരുമാനിക്കാവൂ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം അടക്കം സി.പി.എം തുറന്നുകാട്ടണമെന്ന നിലപാടുമുണ്ട്.
യെച്ചൂരി പക്ഷം: നവ ഉദാരീകരണ നയങ്ങളെ കുറിച്ചുള്ള ചർച്ച തൽക്കാലം മാറ്റിവെച്ച് വർഗീയ ഫാഷിസത്തിന് എതിരായ പോരാട്ടത്തിന് മുൻതൂക്കം നൽകണം. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ പാടില്ല. പക്ഷേ, ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ധാരണ വേണം. പ്രാദേശികതലത്തിൽ ഉൾപ്പെടെ ഇതിൽ ഏർപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.