സി.പി.എമ്മും സി.പി.െഎയും സീറ്റ് പങ്കുവെച്ചു; എൽ.ഡി.എഫിൽ അമർഷം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയിൽ ഇടതുപാർട്ടികൾക്കുമാത്രം സീറ്റ് പങ്കുവെച്ചത ിനെതിരെ മുന്നണി നേതൃയോഗത്തിൽ ഘടകകക്ഷി പ്രതിഷേധം. ജനതാദൾ (എസ്), എൻ.സി.പി, എൽ.ജെ.ഡി എന്നീ കക്ഷികളാണ് പൊട്ടിത്തെറിച്ചത്.
നീലലോഹിതദാസിെൻറ രൂക്ഷപ്രയോഗം ഘടക കക്ഷി മനസ്സ് വ്യക്തമാക്കി. സി.പി.െഎയും ആർ. ബാലകൃഷ്ണപിള്ളയും സി.പി.എമ്മിനൊപ്പം അണ ിനിരന്നു. മറ്റ് ചെറുകക്ഷികൾ ആഗ്രഹം മാറ്റിവെച്ച് മുന്നണി കെട്ടുറപ്പിനായി സി.പി.എം നിലപാട് അംഗീകരിച്ചു. ഒടുവിൽ, പ്രതിഷേധം നിലനിർത്തി 20ൽ 16 സീറ്റ് സി.പി.എമ്മും നാലെണ്ണം സി.പി.െഎയും പങ്കുവെച്ചത് െഎകകണ്ഠ്യേന അംഗീകരിച്ചു.
ബന്ധുവിെൻറ മരണത്തെതുടർന്ന് കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്തില്ല. അധ്യക്ഷതവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 20ൽ നാല് സീറ്റ് സി.പി.െഎക്ക് നൽകി 16 സീറ്റ് തങ്ങൾ എടുക്കുന്നെന്ന് പറഞ്ഞു. 10 ഘടകകക്ഷികളിൽ മിക്കവരും സീറ്റ് ചോദിച്ചു. എല്ലാവർക്കും നൽകാൻ കഴിയില്ല- അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം മാനിക്കണമെന്ന് പറഞ്ഞ് കാനം രാജേന്ദ്രൻ പിന്തുണ നൽകി. സി.കെ. നാണുവാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ‘ജെ.ഡി-എസിന് സീറ്റ് നൽകേണ്ടതാണ്.
കഴിഞ്ഞ തവണത്തെ കോട്ടയംപോലും തിരിച്ചെടുത്തു’. കെ. കൃഷ്ണൻകുട്ടിയും നീലലോഹിതദാസനും പ്രതിഷേധിച്ചു. എൻ.സി.പിയുടെ ടി.പി. പീതാംബരൻ, എൽ.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ് കുമാർ എന്നിവരും രൂക്ഷമായി പ്രതികരിച്ചു. ‘കോട്ടയം സീറ്റ് കഴിഞ്ഞതവണ ദളിന് നൽകിയതാണെ’ന്ന് വിശദീകരിച്ച മുഖ്യമന്ത്രി, ‘ഇത്തവണ ഏറ്റെടുത്തതിൽ എല്ലാവരും സഹകരിക്കണ’മെന്ന് അഭ്യർഥിച്ചു.
ഇൗ രാഷ്ട്രീയസാഹചര്യത്തിൽ ഘടകകക്ഷികൾ സീറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നും ഏത് പാർട്ടി ജയിച്ചാലും അത് എൽ.ഡി.എഫിെൻറ വിജയമാണെന്നും ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് െഎ.എൻ.എല്ലിനുവേണ്ടി കാസിം ഇരിക്കൂറും പറഞ്ഞു. കോൺഗ്രസ്- എസ്, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം എന്നിവരും മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിക്കുന്നെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.