ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ലക്ഷ്യം 18/20
text_fieldsതിരുവനന്തപുരം: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റ് ലക്ഷ്യം വെച്ച് സി.പി.എം. 2004ൽ നേടിയ 18 സീറ്റ് ആവർത്തിക്കാൻ സംഘടന പ്രവർത്തനം ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് ചേർന്ന ശിൽപശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
20 മണ്ഡലങ്ങളും പിടിക്കാനാവശ്യമായ പ്രവർത്തനമാണ് നടത്തേണ്ടതെന്നും പിണറായി പറഞ്ഞു. 2014ൽ ഇടതുപക്ഷത്തിന് ലഭിച്ച എട്ട് സീറ്റിൽ അതിൽ ഇടുക്കിയും ചാലക്കുടിയും പ്രത്യേക സാഹചര്യത്തിലാണ് ലഭിച്ചതെന്ന് ഒാർക്കണം. ഇത്തവണ, ഇടതുപക്ഷത്തിെൻറ ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ടു. അതിനാൽ സാധ്യമായ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സീറ്റ് നേടണം.
സംസ്ഥാന സർക്കാറിെൻറ രണ്ടുവർഷത്തെ വികസന പ്രവർത്തനം ജനങ്ങൾക്കിടയിലെത്തിക്കണം. ബി.ജെ.പിയെ തോൽപിക്കുകയാണ് മുഖ്യലക്ഷ്യം. കോൺഗ്രസിന് അതിന് കഴിയില്ല. അതിനാൽ, മൂന്നാമത് ശക്തി ദേശീയതലത്തിൽ ഉയർന്നുവരും-അദ്ദേഹം പറഞ്ഞു.
140 നിയമസഭ മണ്ഡല അടിസ്ഥാനത്തിലുള്ള സംഘടന പ്രവർത്തനമാണ് സി.പി.എം ആസൂത്രണം ചെയ്യുന്നത്. നിയമസഭ മണ്ഡലം ശിൽപശാല പൂർത്തീകരിച്ചു. ജനങ്ങളുടെ വികസന ആവശ്യം, നേട്ടം, കോട്ടം എന്നിവ പരിശോധിച്ച് അവ മേൽഘടകത്തിൽ റിപ്പോർട്ട് ചെയ്യും.
സർക്കാർ, സംഘടന തലത്തിൽ ചെയ്യാൻ കഴിയുന്ന പരിഹാരം ഉടൻ ചെയ്യണം. അടുത്തഘട്ടത്തിൽ, പുതിയ വോട്ടർമാരെ ചേർക്കുക, വിട്ടുേപായത് േചർക്കുക, ഗൃഹ സന്ദർശനം എന്നിവയാണ്.
140 മണ്ഡലത്തിലും ശക്തമായ സംഘടന പ്രവർത്തനം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാല് തെക്കൻ ജില്ലകളിലെ മണ്ഡലം സെക്രട്ടറിമാർ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ, എം.എൽ.എമാർ, സംസ്ഥാന സമിതിയംഗങ്ങൾ എന്നിവരാണ് സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.