തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച് സി.പി.എം; യു.ഡി.എഫും ബി.ജെ.പിയും പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ അജണ്ട നിശ്ചയിച്ച് സി.പി.എം. സംസ്ഥാനഭരണവും ദേശീയ രാഷ്ട്രീയവും കോ^ലീ^ബി സഖ്യം എന്നിവയും മുഖ്യവിഷയമാക്കിയ സി.പി.എമ്മും എൽ.ഡി.എഫും പ്രചാരണത്തിെൻറ തുടക്കത്തിൽ തന്നെ യു.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി.
കഴിഞ്ഞ കുറച്ച് തെരഞ്ഞടുപ്പുകളിലായി അജണ്ട നിശ്ചയിക്കുന്നതിലെ മേൽൈക്ക നഷ്ടപ്പെട്ട സി.പി.എം മലപ്പുറത്ത് തങ്ങൾ മെനഞ്ഞ തന്ത്രത്തിലേക്ക് എതിർമുന്നണികളെ കൊെണ്ടത്തിച്ചു. എന്നാൽ, ഇതുവഴി ഏറ്റവും വലിയ രാഷ്ട്രീയവെല്ലുവിളി കൂടിയാണ് സി.പി.എം നേതൃത്വം സ്വയം ഏറ്റെടുക്കുന്നതും.
മലപ്പുറെത്ത തെരഞ്ഞെടുപ്പ് ഭരണവിലയിരുത്തലാവുമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. പിന്നാലെ കോൺഗ്രസ്^ ബി.ജെ.പി കൂട്ടുകെട്ട് മലപ്പുറത്തുണ്ടാവുമെന്ന് വി.എസും. ഇതോടെ സി.പി.എം നിശ്ചയിച്ച അജണ്ടക്ക് പ്രതിരോധം ഉയർത്തുകയും പ്രത്യാരോപണം നടത്തുകയും എന്നതിലേക്ക് എതിർമുന്നണികൾ എത്തിപ്പെട്ടു.
10 മാസം മാത്രമായ സർക്കാറിെൻറ ഭരണ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം ആലോചിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുവെച്ചത്. വിലക്കയറ്റം, പൊലീസ് പരാജയം, സ്ത്രീപീഡനം തുടങ്ങിയ ഭരണവിരുദ്ധ ഘടകങ്ങൾ ഉയർന്ന് നിൽക്കുേമ്പാഴുള്ള പ്രഖ്യാപനം പ്രതിപക്ഷ കക്ഷികളെത്തന്നെ അദ്ഭുതെപ്പടുത്തി. എതിരാളികൾക്ക് വിചാരണക്ക് അവസരം നൽകാതെ സർക്കാറിനെ വിലയിരുത്താൻ വെല്ലുവിളിച്ച ഭരണപക്ഷം ആത്മവിശ്വാസമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. ഭരണത്തിെൻറ ഭാരമില്ലാെത തെരഞ്ഞെടുപ്പിനെ നേതൃത്വം നേരിടുന്നുവെന്നത് അണികൾക്ക് നൽകുന്ന വിശ്വാസവും ചെറുതല്ല.
യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും തീവ്ര ഹിന്ദുത്വം ഭരണത്തിൽ എത്തിയതും മുഖ്യപ്രചാരണത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനവും ഇതിനൊപ്പമാണ്. സ്ഥാനാർഥികളുടെ വലിപ്പച്ചെറുപ്പ താരതമ്യത്തിൽ നിന്ന് മത്സരം രാഷ്ട്രീയമാണെന്ന് സ്ഥാപിക്കുക കൂടിയാണ് ഇതുവഴി സി.പി.എം. പി.കെ. കുഞ്ഞാലിക്കുട്ടിെക്കതിരെ ദുർബലനായ സ്ഥാനാർഥിയെന്ന ആേക്ഷപത്തിന് ഇതിലൂടെ തടയിടാമെന്നും കരുതുന്നു.
ഹിന്ദുത്വ വർഗീയ ശക്തികളെ പ്രതിരോധിക്കാൻ കോൺഗ്രസിനോ യു.ഡി.എഫിനോ അല്ല ഇടത് മതേതര ശക്തികൾക്കാണ് കഴിയുക, അതിനാൽ അവർക്കാണ് അവസരം നൽകേണ്ടതെന്ന സന്ദേശമാണ് ഇതുവഴി ന്യൂനപക്ഷ, മതേതര വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാവും ഇതിൽ എൽ.ഡി.എഫിെൻറ മുഖ്യ ആകർഷണവും. ദേശീയതലത്തിൽ തന്നെ സി.പി.എമ്മിനെ ശത്രുവായി കാണുന്ന ബി.ജെ.പി^സംഘ്പരിവാർ കേരളത്തിൽ എൽ.ഡി.എഫിെൻറ തോൽവിയുടെ ആഘാതം കൂട്ടാൻ മലപ്പുറത്ത് വോട്ട് മറിച്ചേക്കുമെന്ന ആശങ്കയും അവർക്കുണ്ട്. ഇതാണ് കോ^ലീ^ബി സഖ്യ ആരോപണത്തിലേക്ക് സി.പി.എമ്മിനെ നയിച്ചതും.
മാത്രമല്ല, എൽ.ഡി.എഫ് ഭരണത്തിെനതിരെ ഒരേ ആരോപണങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവരുന്നതോടെ തങ്ങളുടെ ആക്ഷേപം ശക്തമായി സ്ഥാപിക്കാനാവുമെന്നും അവർ കണക്ക് കൂട്ടുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മതേതര വിശ്വാസ്യത ചോദ്യംചെയ്യുന്നതിനുപിന്നിലെ യുക്തിയും മറ്റൊന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.