സി.പി.എമ്മുമായി തൽക്കാലം ലയനമില്ല –ജെ.എസ്.എസ്
text_fieldsആലപ്പുഴ: സി.പി.എമ്മിൽ ലയിക്കുന്നതുസംബന്ധിച്ച് നേരേത്ത പാർട്ടിയിൽ ചർച്ചകൾ നടന്നിട്ടുെണ്ടങ്കിലും തൽക്കാലം ഇത് അജണ്ടയിലില്ലെന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെ.എസ്.എസ്). എങ്കിലും, മൂന്നു വർഷത്തെ ഇടവേളക്കുശേഷം വെള്ളി, ശനി ദിവസങ്ങളിൽ ആലപ്പുഴയിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സ്വാഭാവികമായും ഇക്കാര്യം ഉൾപ്പെടെയുള്ളവ ചർച്ചചെയ്യപ്പെടുമെന്നും സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തി.
അതേസമയം, എൽ.ഡി.എഫ് പ്രവേശനമെന്ന തങ്ങളുടെ ആവശ്യം ഇപ്പോഴും നിലനിൽക്കുന്നതായി സംസ്ഥാന സമ്മേളന വിവരങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം എൽ.ഡി.എഫിനോടൊപ്പം ജെ.എസ്.എസ് ഉണ്ടായിരിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. എൽ.ഡി.എഫ് പ്രവേശം സാധ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിലെ പട്ടയ വിഷയത്തിൽ സി.പി.െഎയോടൊപ്പമാണ് െജ.എസ്.എസ്എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മതന്നെ അഭിപ്രായപ്പെട്ട കാര്യവും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.