മുകേഷിന്‍റെ പരാമർശങ്ങൾ പാർട്ടിക്ക് നാണക്കേടായെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്
text_fieldsകൊല്ലം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എം. മുകേഷ് എം.എൽ.എ അമ്മയുടെ വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് നാണക്കേടായെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ വിമർശനം. യോഗത്തിൽ ഏതാനുംപേർ ഉയർത്തിയ വിമർശനത്തോട് യോജിക്കുന്ന നിലപാടാണ് മുഴുവൻ സെക്രേട്ടറിയറ്റ് അംഗങ്ങളും സ്വീകരിച്ചത്. എം.എൽ.എയുടെ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് തെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി മുകേഷ് പാർട്ടി ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാലിനെ വിളിച്ചറിയിച്ചിരുന്നത്രെ. അത് നല്ല കീഴ്വഴക്കമാണെന്ന് യോഗം വിലയിരുത്തി. അതിനാൽ കൂടുതൽ ചർച്ചകളുണ്ടായില്ല. എം.എൽ.എ എന്ന നിലയിലെ മുകേഷിെൻറ പ്രവർത്തനങ്ങളെകുറിച്ച് പരാതികൾ പെരുകുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
എം.എൽ.എയുടെ പെരുമാറ്റത്തെക്കുറിച്ച് സാധാരണക്കാർക്കിടയിൽനിന്നും പാർട്ടി പ്രവർത്തകർക്കിടയിൽനിന്നും പരാതികൾ ഉയരുന്നുണ്ട്. വാക്കാലും രേഖാമൂലവും പരാതികൾ പാർട്ടിക്ക് ലഭിക്കുന്നുണ്ട്. എം.എൽ.എ ചെയ്യേണ്ട കാര്യങ്ങൾ പലതും പാർട്ടിക്ക് നോക്കേണ്ടിവരുന്നുണ്ട്. എം.എൽ.എയുടെ പ്രവർത്തനത്തിൽ പൊതുവെ മാറ്റം ഉണ്ടാകണം. എക്സ് ഏണസ്റ്റാണ് മുകേഷിെൻറ പ്രവർത്തനത്തെ വിമർശിച്ച് സംസാരിച്ചുതുടങ്ങിയത്. മിക്കവാറും എല്ലാവരും ഏണസ്റ്റിെൻറ അഭിപ്രായെത്ത പിന്തുണക്കുന്ന നിലപാടിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.