ബി.ഡി.ജെ.എസിനെ പൂർണമായും തള്ളി; കോടിയേരി മലക്കംമറിഞ്ഞു
text_fieldsതിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പ് ബി.ഡി.ജെ.എസിനെ മുന്നണിയിലെടുക്കുമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് തിരുത്തി. ബി.ഡി.ജെ.എസുമായി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും പറ്റില്ലെന്നാണ് സി.പി.എം തീരുമാനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബി.ജെ.പി ബന്ധം അവസാനിപ്പിച്ചെത്തിയാൽ ബി.ഡി.ജെ.എസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്നും മുന്നണി സംവിധാനത്തിൽ ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കാമെന്നുമാണ് കോടിയേരി മുമ്പ് പറഞ്ഞിരുന്നത്.
ബി.ജെ.പി ബന്ധം അവസാനിപ്പിച്ചെത്തിയാൽ ബി.ഡി.ജെ.എസിനെ സ്വീകരിക്കാൻ തയാറാണെന്ന നിലപാടാണ് സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾ ദിവസങ്ങൾക്കുമുമ്പ് കൈക്കൊണ്ടത്. എന്നാൽ, ബി.ഡി.ജെ.എസിനെ മുന്നണിയിലെടുക്കാൻ കഴിയില്ലെന്ന് മുസ്ലിംലീഗ് നേതാക്കളിൽ ചിലർ വ്യക്തമാക്കിയിരുന്നു. എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദിവസങ്ങൾക്ക് മുമ്പ് ബി.ഡി.ജെ.എസ് മുന്നണി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മുന്നണി വിടില്ലെന്ന് വ്യക്തമാക്കി. കോർപറേഷൻ, ബോർഡ് വീതംവെപ്പിൽ തങ്ങൾക്ക് സ്ഥാനമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അേദ്ദഹത്തിെൻറ തീരുമാനം. ആ സാഹചര്യത്തിൽ ബി.ഡി.ജെ.എസ് തൽക്കാലം മുന്നണി വിടില്ലെന്ന വിലയിരുത്തലിെൻറകൂടി അടിസ്ഥാനത്തിലാണ് സി.പി.എം ബി.ഡി.ജെ.എസിനെ പൂർണമായും തള്ളിക്കളഞ്ഞതെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.