Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപിണറായിയെ...

പിണറായിയെ അധിക്ഷേപിക്കുന്നതിൽ അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ

text_fields
bookmark_border
പിണറായിയെ അധിക്ഷേപിക്കുന്നതിൽ അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ
cancel

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. എൽ.ഡി.എഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബി.ജെ.പിയോട് ഒപ്പം ചേർന്ന പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ യു.ഡി.എഫിനും കോൺഗ്രസിനും ചെയ്യുന്നതെന്ന് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പി.ബി വിലയിരുത്തി. അപകീർത്തി കേസുകൾ പ്രതിപക്ഷത്തെ ആക്രമിക്കാൻ ബി.ജെ.പി ഉപയോഗിക്കുകയാണ്. രാഹുലിനെ അയോഗ്യരാക്കിയത് ബി.ജെ.പിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നത്.

രാഹുലിന്റെ അയോഗ്യത കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതിയെന്ന് പി.ബി യോഗത്തിന് ശേഷം യെച്ചൂരി വിശദീകരിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബി.ജെ.പി പാർലമെന്റ് തടസപ്പെടുത്തുകയാണ്.

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികൾ എങ്ങനെയാകുമെന്ന് കാണട്ടെയെന്ന് വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. കേരളത്തിൽ പ്രധാന പോരാട്ടം സി.പി.എമ്മും കോൺഗ്രസും തമ്മിലാണ്.

ധ്രുവികരണം ലക്ഷ്യമിട്ട് ക്രിസ്ത്യൻ, മുസ് ലീം വിഭാഗങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണ്. കർണാടകയിൽ മുസ് ലീം വിഭാഗങ്ങൾക്കുള്ള സംവരണം ബി.ജെ.പി സർക്കാർ ഒഴിവാക്കി. ത്രിപുരയിൽ കോൺഗ്രസ് സി.പി.എം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പി.ബി വിലയിരുത്തി.

ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയും അടക്കമുള്ളവർ പ്രസ്താവനകളിലൂടെ ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്നും പി.ബി യോഗം വിലയിരുത്തി. അതേസമയം, ചർച്ച കൂടാതെ കേന്ദ്ര ബജറ്റ് പാസാക്കിയത് പി.ബി അപലപിച്ചു.

ബി.വി രാഘവുലു പി.ബി അംഗമായി തുടരും. ബി.വി രാഘവുലു ചുമതലകളിൽ നിന്ന് ഒഴിയാൻ കത്ത് നൽകിയെന്ന് റിപ്പോർട്ട് തള്ളാതെ, പ്രശ്നം പി.ബിയിൽ തന്നെ പരിഹരിച്ചതായി യെച്ചൂരി പറഞ്ഞു. പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സി.പി.എം പി.ബി അംഗവും മുതിർന്നനേതാവുമായ ബി.വി രാഘവലു ചുമതലകളിൽ നിന്നൊഴിയാൻ സന്നദ്ധത അറിയിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM Politburo
News Summary - CPM Politburo condemns insulting Pinarayi
Next Story