വിട്ടുകൊടുക്കാതെ സി.പി.എമ്മിലെ ഇരുപക്ഷവും
text_fieldsന്യൂഡൽഹി: രാജ്യത്ത് വർഗീയശക്തികൾ നടത്തുന്ന അക്രമങ്ങൾ ചെറുത്ത് തോൽപ്പിക്കുന്നതിനൊപ്പം കേന്ദ്രസർക്കാറിന് നേതൃത്വം നൽകുന്ന വർഗീയശക്തികളെയും പരാജയപ്പെടുത്തേണ്ടത് സുപ്രധാനമാെണന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം. ഇതിന് കോൺഗ്രസുമായും പ്രാദേശികകക്ഷികളുമായും തെരഞ്ഞെടുപ്പ് മേഖലക്ക് പുറത്ത് ധാരണ വേണമെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാളിൽ നിന്നുള്ള നേതാക്കൾ ശക്തമായി ഇതിനെ ന്യായീകരിച്ചു. തെരഞ്ഞെടുപ്പിൽ ഇടതല്ലാത്ത പാർട്ടികളുമായി മുന്നണി രൂപവത്കരിക്കാത്തപ്പോൾതന്നെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ അവരുമായി ധാരണയും സഹകരണവും വേണമെന്ന് അവർ പറഞ്ഞു.
നവ ഉദാരീകരണത്തിനും വർഗീയതക്കും എതിരായ പോരാട്ടത്തിൽ യോജിക്കാവുന്ന എല്ലാവരുമായും യോജിക്കുകയും എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു പ്രകാശ് കാരാട്ട് വിഭാഗം ഉയർത്തിയ നിലപാട്. കഴിഞ്ഞ പി.ബിയുടെ നിലപാടും അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സഖ്യത്തിലൂടെ മാത്രമല്ല വർഗീയശക്തികളെ പരാജയപ്പെടുത്താൻ കഴിയുക. ബഹുജനസമരത്തിലൂടെ മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കൂവെന്ന് കേരളത്തിലും തമിഴ്നാട്ടിൽ നിന്നുമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. വർഗീയത പറഞ്ഞ് കൊണ്ടുമാത്രം അത് സാധിക്കില്ല. വർഗീയതയെയും ഉദാരീകരണത്തെയും നേരിടുന്നതിൽ കോൺഗ്രസിന് സ്ഥിരതയില്ല. അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള നിലപാട് അടക്കം പരിഗണിച്ചാവണം നിലപാട് സ്വീകരിക്കാൻ. കോൺഗ്രസിനും ബി.ജെ.പിക്കും ഇൗ വിഷയത്തിൽ മൃദു സമീപനമാണെന്നും അവർ പറഞ്ഞു.
ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നതോടെയാണ് സമവായസാധ്യത പൂർണമായും അടഞ്ഞത്. ഇതോടെ കോൺഗ്രസ് ബന്ധ തർക്കത്തിൽ സി.പി.എമ്മിനുള്ളിൽ വീണ്ടും എല്ലാ വഴികളും തുറന്ന് കിടക്കുകയാണ്. കേന്ദ്ര കമ്മിറ്റിയിൽ വോെട്ടടുപ്പിലേക്ക് എത്തിച്ച് വിഷയം അന്തിമമായി അടക്കാൻ ഇരുപക്ഷവും ശ്രമിച്ചാൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് കൊൽക്കത്ത വേദിയാവും. പ്രാദേശിക തലത്തിൽ എങ്കിലും ധാരണ സ്വീകരിക്കാൻ വഴിയൊരുക്കണമെന്ന ആവശ്യമാണ് ബംഗാൾഘടകത്തിേൻറത്. എന്നാൽ, രാഷ്ട്രീയ പ്രമേയത്തിൽതന്നെ കോൺഗ്രസ്ധാരണ പാടില്ലെന്ന് രേഖപ്പെടുത്തി ആ അധ്യായം പൂർണമായി അടക്കാനാണ് കാരാട്ട്, കേരളപക്ഷത്തിെൻറ നീക്കം. കോൺഗ്രസ്ബന്ധം വേണമെന്ന ആവശ്യത്തിൽ അടുത്ത കേന്ദ്ര കമ്മിറ്റിക്കും തീരുമാനത്തിൽ എത്താൻ കഴിയില്ലെങ്കിൽ പാർട്ടി കോൺഗ്രസിലേക്കുവരെ തർക്കം നീളുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.