യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദം -കെ.കെ രാഗേഷ്
text_fieldsഹൈദരാബാദ്: കോൺഗ്രസ് ബന്ധം സംബന്ധിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദമെന്ന് കെ.കെ രാഗേഷ്. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാട് രാഗേഷ് സ്വീകരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനമാണ് രാഗേഷ് ഉയർത്തിയത്.
യെച്ചൂരിക്ക് നിരാശയാണ്. നിരാശയിൽ നിന്നാണ് ബദൽ നീക്കങ്ങൾ ഉണ്ടായത്. കോൺഗ്രസിനായി പിൻവാതിൽ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തി. കേന്ദ്ര കമ്മിറ്റിയിൽ തീർക്കേണ്ടത് പാർട്ടി കോൺഗ്രസ് വരെ വലിച്ചിഴയ്ക്കേണ്ടിയിരുന്നില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ കേരളത്തിനുള്ള അംഗങ്ങളുടെ ചർച്ച പൂർത്തിയായി.
രാഷ്ട്രീയ രേഖ സംബന്ധിച്ച ഇതുവരെ 43 പേർ ചർച്ചയിൽ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന ചർച്ചയിൽ കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നില്‍ അണി നിരന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍ നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാള്‍ കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പാര്‍ട്ടിയുടെ ഒൗദ്യോഗിക നിലപാടിനെ പിന്താങ്ങി. കേരളത്തില്‍ നിന്ന് സംസാരിച്ച പി. രാജീവും കെ.എൻ. ബാലഗോപാലും കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി എതിര്‍ത്തിരുന്നു.
10 സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ളവർ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേെണ്ടന്ന് ആഹ്വാനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍, ആറ് സംസ്ഥാന ഘടകങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ മാത്രമേ സീതാറാം യെച്ചൂരി പിന്തുണക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ അഭിപ്രായത്തെ പിന്തുണച്ചുള്ളൂ.
കേരളം, ത്രിപുര, ഹരിയാന, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, കർണാടക, അസം, രാജസ്ഥാന്, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് കാരാട്ട് പക്ഷത്തിെൻറ നിലപാടിനെ പിന്താങ്ങിയത്. ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് പ്രതിനിധികളാണ് യെച്ചൂരിയുടെ അഭിപ്രായത്തെ പിന്താങ്ങിയത്. ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് പക്ഷത്തോടും ചേര്‍ന്നില്ല.
ഛത്തിസ്ഗഢില്‍ നിന്നുള്ള പ്രതിനിധി പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ തന്നെ ശരിയല്ലെന്ന് വിമര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള പ്രതിനിധി സമവായത്തിലെത്തണമെന്ന് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.