തൃണമൂൽ പിടിച്ചെടുത്ത ഒാഫിസുകൾ തിരിച്ചുപിടിച്ചതായി സി.പി.എം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതു മുതൽ സംസ്ഥാനത്ത് തങ്ങളുടെ 150 ഒാളം പാർട്ടി ഒാഫിസുകൾ തിരിച്ചുപിടിച്ചതായി പശ്ചിമ ബംഗാൾ സി.പി.എം. 2011ൽ അധികാരഭ്രഷ് ടരാക്കപ്പെട്ട ശേഷം പല സന്ദർഭങ്ങളിലായി തൃണമൂലുകാർ പിടിച്ചെടുത്ത ഒാഫിസുകളാണ് ക ഴിഞ്ഞ നാലു ദിവസംകൊണ്ട് തിരിച്ചുപിടിച്ചതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
തെരഞ ്ഞെടുപ്പോടെ തൃണമൂൽ തകർെന്നന്നും ഇൗ സന്ദർഭമാണ് നഷ്ടപ്പെട്ട ഒാഫിസുകൾ വീണ്ടെടുക്കാൻ പറ്റിയതെന്നും സി.പി.എം വൃത്തങ്ങൾ അവകാശപ്പെട്ടു. അതേസമയം, ബി.ജെ.പിയുടെ സഹായത്തോടെ സി.പി.എമ്മുകാർ ഒാഫിസുകൾ കൈയടക്കുകയാണെന്നാണ് തൃണമൂൽ കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ, സി.പി.എം ഇതു നിഷേധിക്കുന്നു.
ബാങ്കുര, പുരുലിയ, കൂച്ച്ബിഹാർ, ബർധ്മാൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ എന്നിവിടങ്ങളിലെ അടക്കമുള്ള ഒാഫിസുകൾ വീണ്ടെടുത്ത് പാർട്ടി ചിഹ്നവും പതാകയും സ്ഥാപിെച്ചന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം നിലോൽപൽ ബസു പറഞ്ഞു. ‘‘തൃണമൂൽ കൈവശപ്പെടുത്തിയ കുറേ പാർട്ടി ഒാഫിസുകൾ തിരിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. തൃണമൂൽ തളർന്നു കഴിഞ്ഞു എന്നത് വ്യക്തമായിട്ടുണ്ട്’’ -നിലോൽപൽ ബസു പറഞ്ഞു. ഏതാനും ഒാഫിസുകൾ സി.പി.എം തിരിച്ചുപിടിച്ചതായി സമ്മതിച്ച തൃണമൂൽ നേതാവ് ശിശിർ അധികാരി, ഇത് ബി.ജെ.പിയുടെ സഹായത്തോടെയാണെന്നാണ് പറഞ്ഞത് . ‘‘കുറച്ചു സീറ്റുകൾ ലഭിച്ചപ്പോൾ ബി.ജെ.പി പേശീബലവും അക്രമവും കാണിക്കുകയാണ്. അവർ സി.പി.എമ്മുമായി കൈകോർത്തു നിൽക്കുകയാണ്.’’ -ശിശിർ പ്രതികരിച്ചു.
എന്നാൽ, തൃണമൂലിെൻറ െകെവശമുള്ള സി.പി.എം ഒാഫിസുകൾ ബി.ജെ.പി തിരിച്ചുപിടിച്ചു നൽകുകയാണെന്നും ബി.ജെ.പിയുടെ െഎ.ടി സെല്ലിെൻറ പ്രചാരണമാണെന്നും ബസു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.