സമ്മേളനം ഇന്ന് സമാപിക്കും; റെഡ് വളൻറിയർ മാർച്ചിന് കാൽ ലക്ഷം പേർ
text_fieldsതൃശൂർ: മൂന്ന് ദിവസമായി തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കാൽ ലക്ഷം വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ൈവകീട്ട് തേക്കിൻകാട് മൈതാനിയിൽ ഒരുക്കുന്ന പൊതുസമ്മേളനത്തിൽ രണ്ടു ലക്ഷം പേർ പെങ്കടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബേബി ജോണും ജനറൽ കൺവീനർ കെ. രാധാകൃഷ്ണനും അറിയിച്ചു.
തൃശൂർ ജില്ലയിൽ നിന്നുള്ള റെഡ് വളൻറിയർമാർ നാല് കേന്ദ്രങ്ങളിൽ നിന്നാണ് പൊതുസമ്മേളന സ്ഥലത്തേക്ക് മാർച്ച് ചെയ്യുക. മണലൂർ, ചാവക്കാട്, കുന്നംകുളം, നാട്ടിക ഏരിയയിൽ നിന്നുള്ളവർ പടിഞ്ഞാറെകോട്ടയിലും ചേലക്കര, വടക്കാഞ്ചേരി, പുഴയ്ക്കൽ, തൃശൂർ ഏരിയയിൽനിന്നുള്ളവർ വടക്കേ സ്റ്റാൻഡിലും ചേർപ്പ്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട, െകാടുങ്ങല്ലൂർ ഏരിയയിൽനിന്നുള്ളവർ ശക്തൻ സ്റ്റാൻഡിലും കൊടകര, ഒല്ലൂർ, മണ്ണുത്തി ഏരിയയിലെ റെഡ് വളൻറിയർമാർ കിഴക്കേ കോട്ടയിലുമാണ് കേന്ദ്രീകരിക്കുക.
മാർച്ച് തേക്കിൻകാട് മൈതാനിയിൽ എത്തിയാൽ വൈകീട്ട് നാലിന് ഗാർഡ് ഒാഫ് ഒാണറിന് ശേഷം വി.ടി. മുരളിയുടെയും പി.കെ. മേദിനിയുടെയും നേതൃത്വത്തിൽ ഗാനമേള തുടങ്ങും. പൊതുസമ്മേളനത്തിൽ പെങ്കടുക്കാൻ പ്രവർത്തകർ കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയാണ് എത്തുന്നത്. ഗതാഗതം പരമാവധി തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വടക്കേ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, കിഴക്കേ കോട്ട, പടിഞ്ഞാറെ കോട്ട എന്നിവിടങ്ങളിലാണ് വിവിധ ഏരിയകളിൽനിന്ന് പൊതുസമ്മേളനത്തിന് എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുക. അഞ്ചിനാണ് പൊതുസമ്മേളനം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വൃന്ദ കാരാട്ട്, എം.എ. ബേബി, എ.കെ. പത്മനാഭൻ എന്നിവർ പെങ്കടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.