അഴിമതിക്കേസ് മുൻനിർത്തി പ്രതിപക്ഷത്തെ തളയ്ക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സ്വർണകള്ളക്കടത്ത്, ബിനീഷ് കോടിയേരി, സർക്കാർപദ്ധതികളിന്മേലുള്ള കേന്ദ്ര ഏജൻസി അന്വേഷണം എന്നിവയെ രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷത്തെ സോളാർ, ബാർകോഴ അടക്കം അഴിമതിക്കേസുകൾ മുൻനിർത്തി തളയ്ക്കാൻ സി.പി.എമ്മും സർക്കാറും.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കം ഏജൻസികൾ മന്ത്രിയെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നത് യു.ഡി.എഫും കോൺഗ്രസും രാഷ്ട്രീയചർച്ചയായി ഉയർത്തുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാേയക്കുമെന്ന തിരിച്ചറിവിലാണ് പ്രത്യാക്രമണത്തിന് സി.പി.എം ഒരുങ്ങുന്നത്. സർക്കാറിെൻറ വികസന പദ്ധതികളെ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുകയാണ് സി.പി.എം തന്ത്രം.
എന്നാൽ സർക്കാറിനും പാർട്ടി സെക്രട്ടറിയുടെ മകനും എതിരായ ആരോപണം പ്രതിപക്ഷം ഉയർത്തുന്നത് തടയാൻ യു.ഡി.എഫ് നേതാക്കൾ പ്രതിയായ അഴിമതി ആരോപണ കേസന്വേഷണം ശക്തമാക്കാനാണ് നീക്കം. മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീനെ ജ്വല്ലറിതട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് ഇതിെൻറ മുന്നോടിയായെന്നാണ് സൂചന. ശനിയാഴ്ചത്തെ സി.പി.എം സംസ്ഥാനസമിതിയിൽ യു.ഡി.എഫ് നേതാക്കൾക്ക് എതിരായ ആരോപണങ്ങളിലെ അന്വേഷണം ശക്തമാക്കണമെന്ന അഭിപ്രായം ഉയർന്നിരുന്നു.
തെൻറ വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ പി.ടി. തോമസ്, വി.എസ്. ശിവകുമാർ, എം.സി. കമറുദ്ദീൻ, കെ.എം. ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർക്ക് എതിരായ അഴിമതിക്കേസുകളെക്കുറിച്ച് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളുടെ 'വിമുഖത'യെ വിമർശിക്കുകയും ചെയ്തു.
ഇപ്പോൾ സോളാർ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പിനും ശേഷം മുൻമന്ത്രി എ.പി. അനിൽകുമാറിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒപ്പമാണ് ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും വി.എസ്. ശിവകുമാറിനും കെ. ബാബുവിനുമെതിരായ ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിലെ വിജിലൻസ് അന്വേഷണം.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന് എതിരെ കുറ്റപത്രം സമർപ്പിക്കാനും വലിയ താമസമില്ലെന്നാണ് സൂചന. സ്ഥലമിടപാട് വിവാദത്തിൽ പി.ടി. തോമസിനെതിരെ വിജിലൻസ് നടത്തുന്ന പ്രാഥമികാന്വേഷണവും തലവേദനയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.