ആരോപണങ്ങളെ രാഷ്ട്രീയമായിതന്നെ നേരിടാനുറച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകെൻറ പേരിൽ ഉയർന്ന ആരോപണങ്ങളെ രാഷ്ട്രീയമായിതന്നെ നേരിടാനുറച്ച് സി.പി.എം. സി.പി.എമ്മിെന തകർക്കാനും പൊതുജനമധ്യത്തിൽ അപഹസിക്കാനും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോൾ പുറത്തുവന്ന പരാതി. ഇതുസംബന്ധിച്ച വാർത്തകൾ ഭാവനാപൂർണമാണെന്ന വിലയിരുത്തലാണ് സി.പി.എം സെക്രേട്ടറിയറ്റ് നടത്തിയത്.
മകനെതിരായ ആരോപണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കോടിയേരി ബാലകൃഷ്ണൻ സെക്രേട്ടറിയറ്റ് മുമ്പാകെ വിശദീകരിച്ചു. ബിനോയിക്കെതിരെ നിലവിൽ യാതൊരു കേസും ദുബൈയിലില്ലെന്നും അവിടം സന്ദർശിക്കാൻ അവന് ഒരുവിലക്കുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിശദീകരണങ്ങൾ സെക്രേട്ടറിയറ്റ് വിശ്വാസത്തിലെടുക്കുകയായിരുന്നു.
വാർത്തയുടെ ഉറവിടം, അത് വന്ന പത്രം എന്നിവ സംശയം ജനിപ്പിക്കുന്നതാണെന്ന അഭിപ്രായമാണ് സെക്രേട്ടറിയറ്റിലെ പല അംഗങ്ങളും ഉന്നയിച്ചത്. സി.പി.എമ്മിനെതിരെ ബോധപൂർവം വാർത്തകൾ സൃഷ്ടിക്കുന്ന ഒരു പത്രത്തിൽ വന്ന വാർത്ത മറ്റ് ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയാണുണ്ടായത്. ഇത് പൊതുജനമധ്യത്തിൽ പാർട്ടിയുടെയും കോടിയേരിയുടെയും അന്തസ്സിന് കോട്ടം വരുത്തി. ആ സാഹചര്യത്തിൽ നിജസ്ഥിതി ജനങ്ങളെ അറിയിക്കാനും കോടിയേരിക്ക് പൂർണ പിന്തുണ നൽകാനും സി.പി.എം സെക്രേട്ടറിയറ്റ് തീരുമാനിക്കുകയായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് കോടിയേരിയെയും മകനെയും പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഒൗദ്യോഗിക പേജിലിടുകയും സി.പി.എം സെക്രേട്ടറിയറ്റ് ഒൗദ്യോഗികമായിതന്നെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തത്.
സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുറത്തുവന്ന പരാതി രാഷ്ട്രീയമായി കോടിയേരിക്കും സി.പി.എം കേരളഘടകത്തിനുമെതിരായ ആയുധമായാണ് സി.പി.എം വ്യാഖ്യാനിക്കുന്നത്. ദേശീയതലത്തിൽ സി.പി.എമ്മിനുള്ളിലുണ്ടായിട്ടുള്ള ചേരിതിരിവുമായി ഇതിന് ബന്ധമുണ്ടോയെന്ന സംശയവും പാർട്ടിക്കുണ്ട്. വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കാനാണ് സി.പി.എം കേരളഘടകത്തിെൻറ തീരുമാനം. അതിെൻറകൂടി അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് ഒരു അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതും. പോളിറ്റ് ബ്യൂറോക്ക് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രേനതൃത്വം വിശദീകരിക്കുേമ്പാഴും പരാതി പുറത്തുപോയതുൾപ്പെടെ കാര്യങ്ങളിൽ സി.പി.എം സംസ്ഥാന ഘടകത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.