വിവിപാറ്റ് നിർബന്ധമെന്ന് യെച്ചൂരി; ബാലറ്റിൽ മൗനം
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിെൻറ ദുരുപയോഗത്തെക്കുറിച്ച് കടുത്ത ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടുരസീതി നൽകുന്ന വിവിപാറ്റ് ഘടിപ്പിച്ച വോട്ടുയന്ത്രങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന അഭിപ്രായം സി.പി.എമ്മിനില്ല. ബാലറ്റ് പേപ്പർ പ്രാേയാഗികമാണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പു കമീഷനാണ്. അവർ ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിക്കെട്ട.
വോട്ടുയന്ത്രം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നതിനെക്കുറിച്ച് അഭിപ്രായം പറയാനും യെച്ചൂരി വാർത്തസമ്മേളനത്തിൽ തയാറായില്ല. പ്രതിപക്ഷ നിലപാട് കൂടിയാലോചന ഘട്ടത്തിൽ ഉണ്ടാകുമെന്നായിരുന്നു മറുപടി. വോട്ടുയന്ത്രത്തിെൻറ ദുരുപയോഗ പ്രശ്നം 2009ൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി പോലും ഉന്നയിച്ചിരുന്നുവെന്ന് യെച്ചൂരി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിെൻറ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർമാരായിരുന്ന മൂന്നുപേർ അടുത്തിടെ തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസ്യത ഉറപ്പുവരുത്താൻ കമീഷന് ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു പരിഷ്ക്കാരങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വിശദീകരിച്ച യെച്ചൂരി ആവശ്യപ്പെട്ടു. ലോക്സഭ, നിയമസഭ വോെട്ടടുപ്പ് ഒരേസമയം നടത്തുകയെന്ന സർക്കാറിെൻറ അഭിപ്രായം പി.ബി തള്ളി. ജനാധിപത്യ വിരുദ്ധ നീക്കമാണത്. ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഉടനടി പിൻവലിക്കണം. തെരഞ്ഞെടുപ്പു പരിഷ്കരണ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ദേശീയ, സംസ്ഥാന തലങ്ങളിൽ സി.പി.എം കൂടിയാലോചന നടത്തും.
ആൾക്കൂട്ട അതിക്രമം തടയാൻ പാർലമെൻറ് നിയമനിർമാണം നടത്തണം. സുപ്രീംകോടതി ദുർബലപ്പെടുത്തിയ പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പുനഃസ്ഥാപിച്ചാൽ മാത്രം പോരാ, കോടതിയുടെ പരിശോധന പാടില്ലാത്ത വിധം ഇൗ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പെടുത്തുകയും വേണം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനുള്ള കൂട്ടുെകട്ടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഒക്ടോ. അഞ്ച് മുതൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഇതിന് അന്തിമരൂപം നൽകും- യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.