ജോസിനെ സ്വാഗതം ചെയ്ത് സി.പി.എം; എൽ.ഡി.എഫിന്‍റെ ശരിയായ സമീപനത്തിനുള്ള അംഗീകാരമെന്ന്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം. യു.ഡി.എഫിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
യു.ഡി.എഫ് രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ പാർട്ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫില്‍ നിന്നും പുറത്തു വന്ന എൽ.ജെ.ഡി, എൽ.ഡി.എഫിന്‍റെ ഭാഗമായി. കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറി.
ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്. മതനിരപേക്ഷത, കര്‍ഷക പ്രശ്നങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എൽ.ഡി.എഫിന്‍റെയും സര്‍ക്കാറിന്‍റെയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്‍റെ പൊതുവികാരം തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്. ഇത് എൽ.ഡി.എഫ് സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ്.
രാഷ്ട്രീയ നിലപാട് ജോസ് കെ. മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എൽ.ഡി.എഫ് ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.