Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബംഗാളിലും ത്രിപുരയിലും...

ബംഗാളിലും ത്രിപുരയിലും സി.പി.എം കോണ്‍ഗ്രസിനൊപ്പം; പിണറായി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് എം.എം ഹസന്‍

text_fields
bookmark_border
ബംഗാളിലും ത്രിപുരയിലും സി.പി.എം കോണ്‍ഗ്രസിനൊപ്പം; പിണറായി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് എം.എം ഹസന്‍
cancel
camera_alt

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണവിഭാഗത്തിന്റെ 'ഇന്ത്യ എന്റെ രാജ്യം' നാടക യാത്ര കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ത്രിപുര മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സര്‍ക്കാരും ബംഗാളിലെ പി.ബി അംഗം ബിമന്‍ബസുവും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ പി.ബി അംഗമായ പിണറായി വിജയന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ തെരുവുനാടകമായ 'ഇന്ത്യ എന്റെ രാജ്യം' നാടക യാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നാടക യാത്ര 20 നിയോജകമണ്ഡലങ്ങളിലായി 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 24ന് വയനാട്ടില്‍ സമാപിക്കും. നാടക രചനയും സംവിധാനവും നിവഹിച്ചത് ആര്യാടന്‍ ഷൗക്കത്താണ്.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, ചെറിയാന്‍ ഫിലിപ്പ്, ആര്യാടന്‍ ഷൗക്കത്ത്, നാടകയാത്ര ഉപനായകന്‍ എന്‍.വി പ്രദീപ്കുമാര്‍, ജി.എസ് ബാബു, വി.ആര്‍ പ്രതാപന്‍, കെ.എം ഉണ്ണികൃഷ്ണന്‍, രാജേഷ് മണ്ണാമൂല, കെ.ആര്‍.ജി ഉണ്ണിത്താന്‍, ഒ.എസ് ഗിരീഷ് സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HasanLok Sabha Elections 2024CPM with Congress in Bengal
News Summary - CPM with Congress in Bengal and Tripura; MM Hasan says that Pinarayi is helping BJP
Next Story