ഡി.സി.സി പ്രസിഡന്‍റുമാര്‍: ഹൈകമാന്‍ഡിന് നേതാക്കള്‍ പട്ടിക കൈമാറി
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിലെ 21അംഗങ്ങളും ഹൈകമാന്‍ഡിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. അഞ്ചാംതീയതിക്കകം സമര്‍പ്പിക്കണമെന്ന ഹൈകമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെ പട്ടിക കൈമാറിയത്. നേതാക്കളെല്ലാം വെവ്വേറെ പട്ടികയാണ് കൈമാറിയത്. ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച് പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച ഹൈകമാന്‍ഡ് അന്തിമപ്രഖ്യാപനം നടത്തും. പ്രഖ്യാപനം ഈമാസം മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്തുനിന്ന് ഒറ്റപ്പട്ടിക അംഗീകരിക്കില്ളെന്ന് ഹൈകമാന്‍ഡ് വ്യക്തമാക്കിയതിനത്തെുടര്‍ന്നാണ് അവരവരുടെ നിര്‍ദേശങ്ങള്‍ നേതാക്കള്‍ കൈമാറിയത്. ഓരോ ജില്ലക്കും ഒന്നും അതിലേറെയും പേരുകള്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തില്‍ പലവിധ പരിഗണനകളും ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ സ്വന്തം നോമിനിയുടെ പേര് പരിഗണിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ ജില്ലക്കും ഒന്നിലേറെ പേര് ഒരേയാള്‍തന്നെ നിര്‍ദേശിച്ചിരിക്കുന്നത്.14 ജില്ലയിലും പുതിയ അധ്യക്ഷന്മാര്‍ ഉണ്ടാകണമെന്ന് ഏകദേശ ധാരണയുണ്ട്. നിലവിലുള്ളവരില്‍ ചിലരെങ്കിലും തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഹൈകമാന്‍ഡ് അനുമതി നല്‍കില്ളെന്നാണ് സൂചന.
ഇത്തവണ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നല്‍കുന്ന ഒറ്റപ്പട്ടിക അംഗീകരിക്കാന്‍ പറ്റില്ളെന്ന ശക്തമായ നിലപാടാണ് തുടക്കംമുതല്‍ ഹൈകമാന്‍ഡ് സ്വീകരിച്ചത്. എങ്കിലും സംസ്ഥാനത്തെ മൂന്ന് പ്രമുഖ നേതാക്കളെയും സമവായത്തിലത്തെിച്ച് ഒരേ പേരുള്ള പട്ടിക കൊടുപ്പിക്കാന്‍ എ.കെ. ആന്‍റണി ഉള്‍പ്പെടെ ചില നേതാക്കള്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് കാരണം നടന്നില്ല. മാത്രമല്ല, നേതാക്കള്‍ വെവ്വേറെ പട്ടിക നല്‍കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഹൈകമാന്‍ഡും തയാറല്ലായിരുന്നു. എങ്കിലും എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചില പൊതുധാരണയുണ്ടാക്കിയതായി സൂചനയുണ്ട്.
ഇതനുസരിച്ച് ഗ്രൂപ്പുകളില്‍ ശക്തമായി നിലകൊള്ളുന്ന രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ പരസ്പരം ‘സഹകരിച്ചാണ്’ പട്ടിക നല്‍കിയതെന്ന് അറിയുന്നു. ഇവര്‍ നല്‍കിയ ലിസ്റ്റില്‍ രണ്ട് ഗ്രൂപ്പിലെയും ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കുറഞ്ഞത് നാല് ജില്ലയിലെങ്കിലും തന്‍െറ വിശ്വസ്തരെ ഡി.സി.സി അധ്യക്ഷന്മാരാക്കണമെന്ന ആഗ്രഹത്തോടെയുള്ള കരുനീക്കങ്ങളാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നടത്തുന്നത്. എന്നാല്‍, ഇത് അംഗീകരിച്ചു നല്‍കാന്‍ പാര്‍ട്ടിയിലെ പ്രബലഗ്രൂപ്പുകള്‍ തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.