ഡൽഹി അത്ര എളുപ്പമല്ല; ഏഴ് സീറ്റും നേടുമെന്ന് ബി.ജെ.പി; നാലുവരെ സീറ്റുകൾ നേടുമെന്ന് ആപ്പും കോൺഗ്രസും
text_fieldsന്യൂഡൽഹി: ഞായാറാഴ്ച വോെട്ടടുപ്പ് നടക്കുന്ന രാജ്യതലസ്ഥാന നഗരി മൂന്ന് പാർട്ട ികൾ തമ്മിലെ കടുത്ത മത്സരത്തിൽ. ആകെയുള്ള ഏഴിൽ നാല് സീറ്റുവരെ ലഭിക്കുമെന്ന വിശ്വാസ ത്തിലാണ് കോൺഗ്രസും ബി.ജെ.പിയും ആം ആദ്മി പാർട്ടിയും. 1991 മുതൽ ബി.ജെ.പിക്കു 40 ശതമാനം വേ ാട്ടുലഭിച്ച സംസ്ഥാനമാണ് ഡൽഹി. 2014ൽ 46 ശതമാനം വോട്ടുലഭിച്ച ബി.ജെ.പി ഏഴുസീറ്റും തൂത്ത ുവാരി.
ഇൗ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റും ലഭിക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. ഡ ൽഹിയിൽ 2004ഉം 2009ഉം ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. 54, 57 ശതമാനം വോട്ട് വീതമ ാണ് ആ വർഷങ്ങളിൽ കോൺഗ്രസിന് ലഭിച്ചത്. ഇക്കുറി നാല് സീറ്റുവരെ ലഭിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ ഉറപ്പിച്ചു പറയുന്നു. അതേസമയം, ഡൽഹിയിൽ 2014 അല്ല, 2015 ആണ് ആവർത്തിക്കാൻ പോകുന്നതെന്നാണ് ആപ് അധ്യക്ഷൻ കെജ്രിവാൾ പറയുന്നത്. അന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിന് മുകളിൽ വോട്ടാണ് ലഭിച്ചത്. 2019ലും അത് ആവർത്തിക്കും. കോൺഗ്രസ് ചിത്രത്തിലേയില്ല. തങ്ങളും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും കെജ്രിവാൾ വ്യക്തമാക്കുന്നു.
നോർത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക്, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഇൗസ്റ്റ് ഡൽഹി, ന്യൂഡൽഹി എന്നീ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. പ്രചാരണത്തിൽ മുന്നിൽ ആപ് ആയിരുന്നു. തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന കോൺഗ്രസ് അവസാനനിമിഷം കളം തിരച്ചുപിടിച്ചു.
മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹി, മുൻ പി.സി.സി അധ്യക്ഷൻ അജയ് മാക്കൻ മത്സരിക്കുന്ന ന്യൂഡൽഹി, ചാന്ദ്നി ചൗക്ക്, വെസ്റ്റ് ഡൽഹി എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയപ്രതീക്ഷയർപ്പിക്കുന്നത്. ആറ് ലക്ഷത്തിനു മുകളിൽ വരുന്ന ന്യൂനപക്ഷവോട്ടിലും എതിർ സ്ഥനാർഥിയും സിറ്റിങ് എം.പിയുമായ മനോജ് തിവാരിക്കെതിരെ മണ്ഡലത്തിലെ വിരുദ്ധ വികാരവുമാണ് ഷീല ദീക്ഷിതിെൻറ വിജയപ്രതീക്ഷ.
മുസ്ലിം, ബനിയ വിഭാഗങ്ങൾക്ക് വോട്ടുബാങ്കുള്ള മണ്ഡലമാണ് ചാന്ദ്നി ചൗക്ക്. ബനിയ വിഭാഗത്തിൽപ്പെട്ട മുമ്പ് രണ്ടുതവണ എം.പിയായിരുന്ന ജെ.പി. അഗർവാളിനെയാണ് കോൺഗ്രസ് നിർത്തിയിരിക്കുന്നത്. അതോടൊപ്പം പുർവാഞ്ചൽ വിഭാഗത്തിന് ശക്തമായ വോട്ടുബാങ്കുള്ള മണ്ഡലമാണ് വെസ്റ്റ് ഡൽഹി. ഇവിടെ ജാട്ട് വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിയെയാണ് ബി.ജെ.പിയും ആപ്പും നിർത്തിയിരിക്കുന്നത്.
സൗത്ത് ഡൽഹി, ഇൗസ്റ്റ് ഡൽഹി മണ്ഡലത്തിൽ ആപ്പിനാണ് മുൻതൂക്കം. പഞ്ചാബി വിഭാഗത്തിനാണ് സൗത്ത് ഡൽഹി മണ്ഡലത്തിൽ സ്വധീനം. ആപ് സ്ഥാനാർഥി രാഘവ് ഛദ്ദ ഇൗ വിഭാഗക്കാരനാണ്. ഗുജ്ജർ വിഭാഗക്കാരാണ് കോൺഗ്രസ് ബി.ജെ.പി സ്ഥാനാർഥികൾ.
ആതിഷി മർലേന മത്സരിക്കുന്ന ഇൗസ്റ്റ് ഡൽഹി മണ്ഡലത്തിലും ആപ് വിജയം ഉറപ്പുപറയുന്നു. എതിർ സ്ഥാനാർഥി ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ബി.ജെ.പിയിൽ തന്നെ ശക്തമായ വിരുദ്ധ വികാരമുണ്ട്. ജാതി, മത സമവാക്യങ്ങൾ നോക്കിയാണ് എല്ലാ പാർട്ടികളും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനം തൂത്തുവാരാൻ ആർക്കും എളുപ്പമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.