ഡി.ജി.പി നിയമനം സർക്കാറിനും മുന്നണിക്കും തലവേദനയാകും
text_fieldsതിരുവനന്തപുരം: ഡി.ജി.പി നിയമനം സർക്കാറിനും ഇടതുമുന്നണിക്കും തലവേദനയാകും. ഡി.ജി.പി ടി.പി. സെൻകുമാർ 30ന് വിരമിക്കാനിരിക്കെ അടുത്ത ഡി.ജി.പിയായി ആെര നിയമിക്കണമെന്ന കാര്യത്തിൽ അനൗദ്യോഗികചർച്ച ആരംഭിച്ചിട്ടുണ്ട്. സി.പി.എം സെക്രേട്ടറിയറ്റും വിഷയം ചർച്ചചെയ്യും. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണം രണ്ടരമാസമായി അവധിയിൽ തുടരുന്ന ജേക്കബ് തോമസാണ് സെൻകുമാർ കഴിഞ്ഞാൽ സീനിയർ െഎ.പി.എസ് ഉദ്യോഗസ്ഥൻ. 19ന് അവധി കഴിഞ്ഞ് അദ്ദേഹം സർവിസിൽ മടങ്ങി എത്തും.
നിലവിലെ ഡി.ജി.പിയും സർക്കാറും തമ്മിെല തർക്കങ്ങൾ മുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിെൻറ പൊതുവായ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് പൊലീസ് ആസ്ഥാനത്തെ പ്രശ്നങ്ങൾ നീങ്ങുന്നതായാണ് മുന്നണിയിലെയും വിലയിരുത്തൽ.
ഡി.ജി.പിയായി ജേക്കബ് തോമസിനെ നിയമിക്കാനാണ് മുഖ്യമന്ത്രിക്ക് താൽപര്യം. ഡി.ജി.പിയാകുമെന്ന പ്രതീക്ഷയിലാണ് ജേക്കബ് തോമസും. കോടതി പരാമർശത്തെ തുടർന്ന് ഏപ്രിൽ ഒന്ന് മുതലാണ് അദ്ദേഹം നിർബന്ധിത അവധിയിൽ പോയത്. ശേഷം രണ്ടുതവണ സർക്കാർ ആവശ്യപ്പെട്ടപ്രകാരം അവധി നീട്ടി. നാളെ അവധി അവസാനിക്കുകയാണ്. 19ന് ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിക്കുകയുംചെയ്തു. വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കെയാണ് അദ്ദേഹം അവധിയിൽ പോയത്. ആ സ്ഥാനത്ത് േലാക്നാഥ് ബെഹ്റയെ നിയമിച്ചു. വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മടങ്ങിവരുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് വിവരം. അതിനാൽ 30വരെ െഎ.എം.ജി ഡയറക്ടർപോലെ ഏതെങ്കിലും തസ്തികയിലേക്കാകും അദ്ദേഹത്തെ നിയമിക്കുക.
സി.പി.എമ്മിലും ഘടകകക്ഷികൾക്കിടയിലും ജേക്കബ് തോമസ് ഡി.ജി.പിയാകുന്നതിനോട് വിയോജിപ്പുണ്ട്. പ്രതിപക്ഷത്തിനും ജേക്കബ് തോമസ് അപ്രിയനാണ്. ആത്മകഥയിലൂടെ മുൻമന്ത്രിയും എം.എൽ.എയുമായ സി. ദിവാകരനെതിരെ ജേക്കബ് തോമസ് നടത്തിയ പരാമർശങ്ങളിൽ സി.പി.െഎയും അസംതൃപ്തരാണ്. ഇ.പി കേസ് ഉൾപ്പെടെ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകൾ സി.പി.എമ്മിനും ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണങ്ങളും റെയ്ഡുകളും െഎ.എ.എസ് ലോബിയേയും ജേക്കബ് തോമസിന് എതിരാക്കിയിട്ടുണ്ട്. ജേക്കബ് തോമസ് ഡി.ജി.പിയായാൽ സർക്കാറിെൻറ കാലാവധി മുഴുവൻ അദ്ദേഹമാകും തുടരുക. അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന ആശങ്കയും ഭരണമുന്നണിക്കുണ്ട്.
ജേക്കബ് തോമസിനെ ഡി.ജി.പിയാക്കിയില്ലെങ്കിൽ സെൻകുമാറിനെ പോലെ അദ്ദേഹവും കോടതിയെ സമീപിക്കാനാണ് സാധ്യത. ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രനോട് സി.പി.എമ്മിലെ ഒരുവിഭാഗത്തിന് താൽപര്യമുണ്ട്. അത് വിജയിക്കാനുള്ള സാധ്യത വിരളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.