ദിനകരൻപക്ഷ എം.എൽ.എമാർക്ക് കൂടുമാറ്റം
text_fieldsചെന്നൈ : അണ്ണാ ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന് പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച 16 എം.എൽ.എമാരെ കര്‍ണാടകയിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ റോഡ് മാർഗം കുടകിലെ ആഡംബര റിസോർട്ടിൽ എത്തിച്ചത്. ഒപ്പമുള്ള എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് താവളം മാറുന്നത്. നേരത്തെ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കമ്പം എം.എൽ.എ എസ്.ടി.കെ. ജക്കയ്യൻ വ്യാഴാഴ്ച പളനിസാമി പക്ഷത്തേക്കു കൂറുമാറിയിരുന്നു. ജക്കയ്യൻ വഴി സർക്കാർ പക്ഷം കൂടുതൽ എം.എൽ.എമാരെ ചാക്കിടാനുള്ള സാധ്യത കണ്ടാണ് നീക്കം. ദിനകരൻപക്ഷത്ത് ആകെ 21 എം.എൽ.എമാരുണ്ട്. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്കു കത്തുനൽകിയ കഴിഞ്ഞ മാസം 22 മുതലാണു എം.എൽ.എമാർ പുതുച്ചേരിയിലെ റിസോർട്ടിലേക്കു മാറിയത്.
ഇതിനിടെ അണ്ണാ ഡി.എം.കെയിലെ സർക്കാർ-ദിനകരൻപക്ഷങ്ങൾ തമ്മിലുള്ള പോര് കോടതിയിലേക്ക്. ഈ മാസം 12ന് സർക്കാർപക്ഷം വിളിച്ചുചേർക്കുന്ന ജനറൽ കൗൺസിൽ യോഗം തടയണമെന്നാവശ്യപ്പെട്ട് ദിനകരെൻറ വിശ്വസ്തൻ പി. വെട്രിവേൽ എം.എൽ.എയാണ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. പാർട്ടിയുടെ പെരമ്പൂർ ജില്ല സെക്രട്ടറി കൂടിയാണു വെട്രിവേൽ.
പാർട്ടി നിയമാവലി പ്രകാരം ജനറൽ കൗൺസിൽ വിളിച്ചുചേർക്കാനുള്ള അധികാരം ജനറൽ സെക്രട്ടറിക്കു മാത്രമാണെന്നു ഹർജിയിൽ പറയുന്നു. ജനറൽ സെക്രട്ടറിക്കു പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്ത സാഹചര്യമായതിനാൽ അവർ തന്നെ നിയോഗിച്ച ഡെപ്യൂട്ടി ജനറൽ സെക്രട്ടറിക്കു മാത്രമാണു ജനറൽ കൗൺസിൽ വിളിച്ചു ചേർക്കാൻ അധികാരമുള്ളത്. അടിയന്തരമായി ജനറൽ കൗൺസിൽ യോഗം വിളിക്കണമെങ്കിൽ നിശ്ചിത ശതമാനം അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടണം. ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ വിളിച്ചുചേർക്കുന്ന ജനറൽ കൗൺസിൽ യോഗം തടയണമെന്നാണു ഹരജിയിലെ ആവശ്യം.
അതേസമയം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ പത്തിന് ഗവർണർ സി. വിദ്യാസാഗര്‍ റാവുവുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിന് തഞ്ചാവൂരില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനു ഗവര്‍ണര്‍ നിർദേശിച്ചില്ലെങ്കില്‍ പളനിസാമി സര്‍ക്കാറിെൻറ പതനത്തിനായി പോരാടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.