ഡൽഹി ചർച്ചയിൽ സംതൃപ്തനെന്ന് ഉമ്മൻചാണ്ടി
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തനാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ചർച്ചയുടെ വിശദാംശങ്ങൾ ഹൈകമാൻഡ് പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് രാഹുലുമായി നടത്തിയ ചർച്ചക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍ഡാണ്. കേരളത്തില്‍ പാര്‍ട്ടി യോഗങ്ങള്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഘടകകക്ഷികളുടെ താല്‍പര്യം എന്തായിരുന്നാലും യു.ഡി.എഫ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ളെന്ന നിലപാട് തുടരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ട ശേഷം അത്തരമൊരു നിലപാടിലാണ് താന്‍. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ വേണ്ട എന്നത് കാലപരിധിയില്ലാത്ത തീരുമാനമാണ്. പാര്‍ട്ടി വിഷയങ്ങളില്‍ തനിക്ക് പ്രത്യേകമായ ആവശ്യങ്ങളോ പരാതികളോ ഇല്ല. ആരോടും നിര്‍ദേശസ്വഭാവത്തില്‍ സംസാരിക്കുന്ന പതിവുമില്ല. ഡി.സി.സി പ്രസിഡന്‍റുമാരെ നിയോഗിച്ചതിലുണ്ടായ തലമുറ മാറ്റത്തെ സ്വാഗതം ചെയ്യുന്നു; ‘എ’ ഗ്രൂപ്പിന്‍െറ പരാതികളെക്കുറിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പില്‍ ഭരണഘടനാപരമായ മാറ്റം വേണമെന്ന നിര്‍ദേശം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കുറെക്കൂടി ലളിതവും സുഗമവുമാക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചത്. ഇക്കാര്യം പരിശോധിച്ചു തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, ബൂത്തുതല തെരഞ്ഞെടുപ്പ് നടത്തുകയും അതിന് ആനുപാതിക പ്രാതിനിധ്യം നല്‍കി മേല്‍ഘടകങ്ങളിലേക്ക് നാമനിര്‍ദേശം നടത്തുകയുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുലയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയെ ഉമ്മന്‍ ചാണ്ടി കണ്ടപ്പോള്‍ കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ഒപ്പമുണ്ടായിരുന്നു. അതിനു മുമ്പ് എ.കെ. ആന്‍റണിയുമായി ഉമ്മന്‍ ചാണ്ടി ദീര്‍ഘമായി സംസാരിച്ചു. നോട്ടു വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.