ജയിച്ചാലും തോറ്റാലും ബി.ജെ.പിയിൽ ‘അടി ഉറപ്പ്’
text_fieldsതിരുവനന്തപുരം: ലോക്സഭ തെരെഞ്ഞടുപ്പിൽ അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും സംസ്ഥ ാന ബി.ജെ.പിയിൽ തർക്കങ്ങൾ ഉടലെടുക്കുമെന്ന് ഉറപ്പ്. സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ് രീധരൻപിള്ളക്കെതിരെയാകും നീക്കങ്ങളിലേറെയും. ചില മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി കൾ പരാജയപ്പെട്ടാൽ അതിെൻറ ഉത്തരവാദിത്തം പൂർണമായും പിള്ളയുടെ തലയിലാകും. ആരെങ്ക ിലും വിജയിച്ചാലും പിള്ളയുടെ കാര്യം സംശയമാണ്. പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായിത്തന്നെ രംഗത്തെത്തിയേക്കും. സംസ്ഥാന അധ്യക്ഷനെതിരെ വളരെമുമ്പുതന്നെ പാർട്ടിക്കുള്ളിൽ ഗ്രൂപ് ഭേദെമേന്യ നീക്കം നടന്നതാണ്. കാര്യമായ കൂടിയാലോചന നടത്താതെ പിള്ള സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.
ആ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയെട്ടയെന്ന നിലപാടായിരുന്നു നേതൃത്വം കൈക്കൊണ്ടത്. പാർട്ടിയെ കരുത്താർജിപ്പിച്ചെന്നും ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയെന്നും അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ടെങ്കിലും പിള്ളയുടെ പല പ്രസ്താവനകളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കും സ്ഥാനാർഥികൾക്കും ദോഷം ചെയ്തെന്ന ആരോപണവും ശക്തമാണ്.
ശബരിമല യുവതീപ്രവേശനവിഷയം സുവർണാവസരമെന്ന പരാമർശം, സമരം ശബരിമലയിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയത്, സ്ഥാനാർഥിനിർണയത്തിലെടുത്ത താൽപര്യങ്ങൾ, പ്രചാരണവേളയിൽ നടത്തിയ വർഗീയമായ പരാമർശങ്ങൾ എന്നിവ തിരിച്ചടിയായെന്ന ആരോപണം അവർ ഉന്നയിക്കുന്നുണ്ട്. ശ്രീധരൻപിള്ളയുടെ പല നടപടികളിലും ആർ.എസ്.എസ് നേതൃത്വത്തിനും അസംതൃപ്തിയുണ്ട്.
ഏറ്റവുമൊടുവിൽ ദേശീയപാത വികസനത്തിലുൾപ്പെടെ കൈക്കൊണ്ട ഏകപക്ഷീയമായ നിലപാട് പാർട്ടിക്ക് ദോഷം ചെയ്തെന്ന വിലയിരുത്തലുമുണ്ട്. തൃശൂർ, ആറ്റിങ്ങൽ, പാലക്കാട് ഉൾപ്പെടെ മണ്ഡലങ്ങളിലെയും ബി.ജെ.പിയുടെ പ്രകടനം പാർട്ടിക്കുള്ളിൽ തർക്കത്തിന് വഴിെവക്കും. തിരുവനന്തപുരത്തെ വിഷയവും വ്യത്യസ്തമാകാൻ വഴിയില്ല. ചിലയിടങ്ങളിൽ ഒത്തുകളി നടന്നെന്ന ആരോപണം ശക്തമായേക്കാം. വടകര, കണ്ണൂർ, കാസർകോട്, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലെല്ലാം ഇൗ ആരോപണം ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.