തമിഴ്നാട്ടിൽ ഡി.എം.കെ ആധിപത്യം
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെക്ക് സർവാധിപത്യം. പുതുച്ചേ രി ഉൾപ്പെടെ 39 സീറ്റിൽ 37ഉം നേടി ഡി.എം.കെ സഖ്യം വൻനേട്ടം കൊയ്തു. അതേസമയം, സംസ്ഥാന ഭരണ ം ലക്ഷ്യമിട്ട നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് തിരിച് ചടിയായി. ലോക്സഭയിൽ ഡി.എം.െക 23 സീറ്റുകൾ പിടിച്ചടക്കിയപ്പോൾ ഡി.എം.കെ മുന്നണിയിൽ പുതുച്ചേരി ഉൾപ്പെടെ 10 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ഒമ്പത് സീറ്റുകളിലും വിജയിച്ചു. ഇടതു പാർട്ടികൾ മത്സരിച്ച നാലിടത്തും വിജയിച്ചു. രാമനാഥപുരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥിയായ നവാസ്കനി വിജയിച്ചു. അണ്ണാ ഡി.എം.കെ വെറും ഒരു സീറ്റിലൊതുങ്ങി. മോദി തരംഗം ആഞ്ഞടിച്ച 2014ൽ അണ്ണാ ഡി.എം.കെ 37 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ ഒപ്പം മത്സരിച്ച ബി.ജെ.പി അഞ്ച് സീറ്റുകളിലും പരാജയപ്പെട്ടു.
മറ്റു ഘടകകക്ഷികളായ പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ എന്നീ കക്ഷികൾക്കും ഒരിടത്തുപോലും വിജയിക്കാനായില്ല. ഡി.എം.കെയുടെ മുൻനിര നേതാക്കളായ കനിമൊഴി (തൂത്തുക്കുടി), ടി.ആർ. ബാലു (ശ്രീപെരുംപുതൂർ), എ. രാജ (നീലഗിരി), ദയാനിധി മാരൻ (ചെന്നൈ സെൻട്രൽ) തുടങ്ങിയവരെല്ലാം വൻ ഭൂരിപക്ഷത്തിന് ജയിച്ചു കയറി. കൃഷ്ണഗിരിയിൽ ജനവിധി തേടിയ മലയാളിയായ കോൺഗ്രസിലെ എ. ചെല്ലകുമാർ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാർഥികളായ എസ്. യു. വെങ്കടേശൻ (മധുര), പി.ആർ. നടരാജൻ (കോയമ്പത്തൂർ), സി.പി.െഎ സ്ഥാനാർഥികളായ എം. ശെൽവരാസു (നാഗപട്ടണം), കെ. സുബ്ബരായൻ (തിരുപ്പൂർ) എന്നിവരാണ് വിജയിച്ചത്. കോൺഗ്രസിലെ കാർത്തി ചിദംബരം (ശിവഗംഗ), തിരുനാവുക്കരസർ (തിരുച്ചി), അണ്ണാ ഡി.എം.കെയിലെ ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മകൻ രവീന്ദ്രനാഥ്കുമാർ (തേനി), വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് തിരുമാവളവൻ (ചിദംബരം) തുടങ്ങിയവരും വിജയിച്ച പ്രമുഖരിലുൾപ്പെടുന്നു.
ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ(കന്യാകുമാരി), തമിഴിസൈ സൗന്ദരരാജൻ (തൂത്തുക്കുടി), എച്ച്. രാജ (ശിവഗംഗ), പാട്ടാളി മക്കൾ കക്ഷിയുടെ ഡോ. അൻപുമണി രാമദാസ് (ധർമപുരി), കോൺഗ്രസിെൻറ ഇ.വി.കെ.എസ് ഇളേങ്കവൻ (തേനി), ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരെ(കരൂർ) തുടങ്ങിയവർ പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.