ആമസോൺ കാട്ടുതീയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം; 'ഒൺലി ടോപ് ക്ലാസ്' ട്രോളുമായി ബൽറാം
text_fieldsകോഴിക്കോട്: ആമസോൺ കാടുകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയാറാവാത്ത ബ്രസീൽ സർക്കാറിനെതിരായ ഡ ി.വൈ.എഫ്.ഐ പ്രതിഷേധത്തെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ. 'ചീള് കേസുകൾ ഒന്നും എടുക്കില്ല, ഒൺലി ടോപ് ക്ലാസ്, എനിക്ക് ഡ ിഫിയെ ആണ് ഇഷ്ടം' എന്നായിരുന്നു ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ബൽറാമിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും എതിർ ത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്. ആമസോണിലെ കാട്ടുതീ അണക്കാൻ തയാറാവാത്ത നടപടിക്കെതിരെ ഡൽഹിയിലെ ബ്രസീൽ എംബ സിക്ക് മുന്നിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്. അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഹമ്മദ് റിയാസ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത് പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബൽറാം എം.എൽ.എയുടെ ട്രോൾ. കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും ഡി.വൈ.എഫ്.ഐ എടുക്കില്ല, ഒൺലി ടോപ് ക്ലാസ്, ട്രൂലി ഇന്‍റർനാഷനൽ എന്നായിരുന്നു പരിഹാസം. ആമസോൺ കാടുകളിലെ തീപിടിത്തം ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ് എന്നും എം.എൽ.എ പറയുന്നുണ്ട്.
ഇതോടെ അണികൾ സമൂഹമാധ്യമങ്ങളിൽ പൊരിഞ്ഞ പോരാട്ടത്തിലാണ്. ബൽറാമിന്‍റെ ട്രോൾ അനവസരത്തിലാണെന്നും ലോകം മുഴുവൻ ആശങ്ക ഉയർത്തിയ കാര്യമാണ് ആമസോൺ കാട്ടുതീ എന്നും ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, സ്വന്തം പാർട്ടിക്കാർ വരെ ചെയ്യുന്ന പ്രകൃതി നശീകരണത്തിനെതിരെ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐ നിലപാടിനെയാണ് ബൽറാം വിമർശിച്ചതെന്ന് മറുഭാഗവും ന്യായീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.