ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനം: സ്ഥാനമാനങ്ങൾ നേതാക്കളെ ‘മടിയന്മാരാക്കി’
text_fieldsകോഴിക്കോട്: സ്ഥാനമാനങ്ങൾ നേതാക്കളെ മടിയന്മാരാക്കിയെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി എം. സ്വരാജിനും പ്രസിഡൻറ് എ.എൻ. ഷംസീറിനുമെതിരായാണ് വിമർശനമുയർന്നത്. ഇരുവരും എം.എൽ.എയായശേഷം പ്രധാന പ്രശ്നങ്ങളിൽ യഥാസമയം ഇടപെടുന്നില്ലെന്നാണ് പത്തനംതിട്ടയിലെ ഒരു പ്രതിനിധി പൊതുചർച്ചയിൽ പറഞ്ഞത്.
വിവിധ വിഷയങ്ങളിൽ ഡി.വൈ.എഫ്.െഎയുടെ ഇടപെടലുകളിൽ കാലതാമസം നേരിടുന്നു. സംസ്ഥാന െസൻറർ തീർത്തും പരാജയപ്പെട്ടതായി കോട്ടയം, തൃശൂർ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാന ട്രഷററും യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനും കൂടിയായ പി. ബിജുവിനെതിരായും സമാനരീതിയിൽ വിമർശനമുയർന്നു. കേരളത്തിലെ എം.പിമാർ തീർത്തും പരാജയമാണെന്നും പ്രതിനിധികൾ ചർച്ചയിൽ ആരോപിച്ചു.
ബ്രൂവറി വിഷയത്തിൽ സർക്കാറിന് എതിരെ വിമർശനമുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുേമ്പാൾ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്തത് നാണക്കേടായെന്ന് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ പതാക ഉയർത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
മാധ്യമപ്രവർത്തകൻ പി. സായ്നാഥ് ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ രക്തസാക്ഷി പ്രമേയവും എസ്. സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഡി.വൈ.എഫ്.െഎ അഖിേലന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അവോയ് മുഖർജി, ജോ. സെക്രട്ടറി പ്രീതി ശേഖർ, മന്ത്രി ടി.പി. രാമകൃഷ്ണൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ തുടങ്ങിയവർ പെങ്കടുത്തു. സ്വാഗതസംഘം ചെയർമാൻ പി. മോഹനൻ സ്വാഗതം പറഞ്ഞു.
തുടർന്ന് സമ്മേളനം നിയന്ത്രിക്കുന്ന വിവിധ സബ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും സംഘടന-പ്രവർത്തന റിപ്പോർട്ട് അവതരണവും നടന്നു. 14 ജില്ലകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാർദ പ്രതിനിധികളും നാലു നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുൾെപ്പടെ 619 പേരാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. പ്രവർത്തന റിപ്പോർട്ട് അവതരണത്തിനുശേഷം ഒരു മണിക്കൂർ ഗ്രൂപ് ചർച്ചയും പൊതുചർച്ചയും നടന്നു. രണ്ടു മണിക്കൂർ പൊതുചർച്ചയാണ് ആദ്യദിവസം നടന്നത്. ചൊവ്വാഴ്ച നാലേമുക്കാൽ മണിക്കൂർകൂടി പൊതുചർച്ച നടക്കും. ഇതിനുശേഷം സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസും പ്രവർത്തനറിേപ്പാർട്ടിന്മേലുള്ള ചർച്ചക്ക് സംസ്ഥാന സെക്രട്ടറി എം. സ്വരാജും മറുപടി നൽകും. ബുധനാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. പൊതുസമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.