ഡി.വൈ.എഫ്.െഎ സമ്മേളനം: സർക്കാറിന് ‘കരുതൽ’ നൽകി പ്രവർത്തന റിപ്പോർട്ട്
text_fieldsകോഴിക്കോട്: മഹാപ്രളയവും ശബരിമല വിവാദവും പ്രതിസന്ധിയിലാക്കിയ സംസ്ഥാന സർക്കാ റിനെ വാക്കുകൾ കൊണ്ടുപോലും നോവിക്കരുതെന്ന സി.പി.എം തീരുമാനത്തിന് പിന്നിൽ ഉറച്ചുനിന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിേപ്പാർട്ടിൽ, പതിറ്റാണ്ടുകൾക്കിടെ കേരളം കണ്ട മഹാപ്രളയത്തിെൻറ പശ്ചാത്തലത്തിൽ ജനപക്ഷ സർക്കാറിനെ കൈപിടിച്ചുയർത്തേണ്ടത് തങ്ങളുടെ കൂടെ കടമയാണെന്ന് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.
ജനപക്ഷ നിലപാടുകളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രസർക്കാറും കേരളത്തിലെ പ്രതിപക്ഷ കക്ഷിയും ഒരുപോലെ നീങ്ങുേമ്പാൾ സർക്കാറിന് കരുത്തുപകരേണ്ടത് തങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ സർക്കാറിനോ സി.പി.എമ്മിനോ എതിരെ വിമർശനങ്ങളൊന്നും ഉന്നയിക്കരുതെന്ന വ്യക്തമായ സൂചന പ്രതിനിധികൾക്ക് നൽകിയാണ് റിപ്പോർട്ട് സമാപിക്കുന്നത്. ശബരിമല വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഉൗർജം പകരാനേ ഇത്തരം വിമർശനങ്ങൾകൊണ്ട് സാധ്യമാകുകയുള്ളൂവെന്നും നേതൃത്വം ഒാർമപ്പെടുത്തി.
ഭരണം മാറിയാലും ഉദ്യോഗസ്ഥ വിഭാഗങ്ങൾക്കിടയിലെ പുഴുക്കുത്തുകൾ അധികാരത്തിലുള്ളതിെൻറ ചില കേടുപാടുകൾ മാത്രമാണ് എൽ.ഡി.എഫ് സർക്കാറിനെതിരായി ഭവിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഏറ്റവുമൊടുവിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ ഡിവൈ.എസ്.പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നതുപോലും സർക്കാറിനെതിരായത് മുഖ്യമന്ത്രിയോ മന്ത്രിമാരോ കുറ്റം ചെയ്തതു കൊണ്ടല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലയിൽ സംഘടന വേണ്ടത്ര സജീവമല്ലെന്ന വിമർശനം റിപ്പോർട്ടിലുണ്ട്.
മലപ്പുറം ജില്ലയിൽ ജനസാന്ദ്രത പോലും ഉപയോഗപ്പെടുത്താൻ സംഘടനക്കാവുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഡി.വൈ.എഫ്.െഎ നടത്തിയ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽനിന്നുള്ള യൂത്ത് ബ്രിഗേഡ് വളൻറിയർമാർ ദുരിതം ഏറെ ബാധിച്ച എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.