Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 8:20 AM IST Updated On
date_range 12 Oct 2019 12:24 AM ISTവട്ടിയൂർക്കാവിലേത് ആർ.എസ്.എസ് നിലപാട്; സുരേന്ദ്രേൻറത് ബി.ഡി.ജെ.എസിനുള്ള താക്കീത്
text_fieldsbookmark_border
കോഴിക്കോട്: അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാ വിൽ തിരുവനന്തപുരം ജില്ല പ്രസിഡൻറ് എസ്. സുരേഷ് സ്ഥാനാർഥിയായപ്പോൾ പാർട്ടി പ്രവർ ത്തകർപോലും ഞെട്ടി. മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ പേര് ഉറപ്പിച്ചിട ത്തുനിന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷിന് നറുക്ക് വീഴുന്നതിൽ നിർണായകമായ ത് ആർ.എസ്.എസ് ഇടപെടലുകളാണ്. സ്ഥാനാർഥി നിർണയ ചർച്ചകളിൽ ആദ്യവസാനം ഉയർന്ന പേരു കളിൽ പ്രമുഖ സ്ഥാനം കുമ്മനം രാജശേഖരേൻറതായിരുന്നു.
കുമ്മനമാവട്ടെ ആർ.എസ്.എസ ് നേതൃത്വത്തിനും താൽപര്യമുള്ളയാൾ. എന്നിട്ടും കുമ്മനം രാജശേഖരൻ അവസാന നിമിഷം മാറ്റ ി നിർത്തപ്പെട്ടത് മണ്ഡലത്തിൽ കാര്യങ്ങളത്ര സുഗമമാവില്ലെന്ന തിരിച്ചറിവിൽ നിന്നാണെന്ന് നേതാക്കൾ പറയുന്നു. ഭാവിയിൽ വലിയ ചുമതലകൾ കുമ്മനം രാജശേഖരന് ഉണ്ടാവുമെന്നും നേതൃത്വത്തിലുള്ളവർ പറയുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ആർ.എസ്.എസിെൻറ വിശ്വസ്തനായി അറിയപ്പെടുന്ന സുരേഷിന് എൻ.എസ്.എസ് നേതൃത്വവുമായുള്ള അടുപ്പവും ഗുണകരമായി. മൂന്നാമനായി പട്ടികയിലുണ്ടായിരുന്ന വി.വി. രാജേഷിനേക്കാൾ പ്രാമുഖ്യം സുരേഷിന് ലഭിച്ചതും ഇതുകൊണ്ടുതന്നെ. എന്നാൽ, പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗത്തിന് സുരേഷ് അനഭിമതനാണെന്നത് ബി.ജെ.പി മണ്ഡലത്തിൽ നേരിടുന്ന വെല്ലുവിളിയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടത്തിയിട്ടും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തെ കൈയൊഴിഞ്ഞതും അത്ഭുതങ്ങൾ ഉണ്ടാവില്ലെന്ന ബോധ്യത്തോടെയാണ്. എൻ.ഡി.എ മുന്നണിയുടെ ഘടകകക്ഷിയാണെങ്കിലും ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനുള്ള താക്കീതു കൂടിയാണ് കോന്നിയിലെ സുരേന്ദ്രെൻറ സ്ഥാനാർഥിത്വം. ഈഴവ വോട്ടുകൾ സമാഹരിക്കാൻ ശേഷിയുള്ള ഈഴവ നേതാക്കൾ തങ്ങളുടെ പാർട്ടിയിലുണ്ടെന്ന സന്ദേശവും ബി.ജെ.പി നേതൃത്വം ബി.ഡി.ജെ.എസിന് നൽകുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴെല്ലാം സഹായിച്ചിരുന്ന കന്നട മേഖലയിലെ വോട്ടുകൾ ഇത്തവണ പൂർണമായി തനിക്ക് ലഭിക്കില്ലെന്ന ബോധ്യവും സുരേന്ദ്രനുണ്ട്.
മേഞ്ചശ്വരത്ത് വോട്ട് ചോരാത്തത് രവീശതന്ത്രിക്ക് തുണയായി
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലമെൻറ് മണ്ഡലത്തിലെ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്വന്തം വോട്ടുകൾ നിലനിർത്താനായതാണ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകുന്നതിന് രവീശതന്ത്രി കുണ്ടാറിന് തുണയായത്. േലാക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽനിന്ന് 57,104 വോട്ടുകളാണ് രവീശതന്ത്രിക്ക് ലഭിച്ചത്. 68,217 വോട്ടുകൾ യു.ഡി.എഫ് നേടിയപ്പോൾ 32,796 വോട്ട് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടായിട്ടും മഞ്ചേശ്വരത്തെ ബി.ജെ.പി വോട്ടുകൾ പൂർണമായും സ്വന്തമാക്കാനായെന്ന വിലയിരുത്തലായിരുന്നു ബി.ജെ.പി നേതൃത്വത്തിനുണ്ടായത്. ഇതാണ് ഉപതെരഞ്ഞെടുപ്പിലും രവീശതന്ത്രിക്ക് സ്ഥാനാർഥിത്വം ലഭിക്കുന്നതിലേക്കെത്തിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കുമാത്രം പിറകിലായ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ അന്ന് നേടിയ വോട്ടിനെക്കാൾ 323 വോട്ടുകൾ കൂടുതൽ രവീശതന്ത്രിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ലഭിച്ചിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരിക്കെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി. 2016ൽ കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ച കുണ്ടാർ 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയുമായി. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത് മൂന്നാമൂഴമാണ് ഇദ്ദേഹത്തിേൻറത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story