കോൺഗ്രസിൽ തർക്ക പരിഹാരം
text_fieldsതിരുവനന്തപുരം: കോന്നി സീറ്റിലെ സ്ഥാനാർഥിയെചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക് കത്തിന് പരിഹാരം. സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെട്ടിരുന്ന റോബിൻ പീറ്റർ ഉൾ പ്പെടെ കോന്നിയിലെ കോൺഗ്രസ് നേതാക്കളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ന ടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. കോന്നിയിലെ മുൻ എം.എൽ.എ കൂടിയായ അടൂർ പ്രകാശ് എം.പി, മണ്ഡലത്തിൽ തെൻറ പിൻഗാമിയായി റോബിൻ പീറ്ററുടെ പേരാണ് സ്ഥാനാർഥിത്വത്തിന് നിർദേശിച്ചത്. ഇതിനെതിരെ ഡി.സി.സി നേതൃത്വം പരസ്യമായി രംഗത്തുവന്നതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം മുൻ ഡി.സി.സി പ്രസിഡൻറ് പി. േമാഹൻരാജിനെ സ്ഥാനാർഥിയായി തീരുമാനിച്ചു. പ
ട്ടിക ഹൈകമാൻഡിെൻറ അംഗീകാരത്തിന് സമർപ്പിച്ചതിന് പിന്നാലെ അടൂർ പ്രകാശ് ഉൾപ്പെടെ അതിനെതിരെ രംഗത്തുവന്നു. പാർട്ടി തീരുമാനത്തിനെതിരെ റോബിൻ പീറ്ററും പരസ്യമായി പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. തുടർന്നാണ് റോബിൻ ഉൾപ്പെടെയുള്ളവരെ പ്രതിപക്ഷനേതാവ് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. ശനിയാഴ്ച രാത്രി തലസ്ഥാനത്ത് രണ്ടുമണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. ഹൈകമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം റോബിന് പീറ്റര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതിനിടെ ഹൈകമാൻഡ് കെ.പി.സി.സി നൽകിയ സ്ഥാനാർഥി പട്ടിക അതേപടി അംഗീകരിച്ച് പ്രഖ്യാപനവും നടത്തി.
യൂത്ത് കോൺഗ്രസിൽ അമർഷം
ചേർത്തല: അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഷാനിമോൾ ഉസ്മാനെ ഒരുകാരണവശാലും അരൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്നാണ് യുവജന വിഭാഗത്തിെൻറ നിലപാട്. എന്തുവിലകൊടുത്തും സ്ഥാനാർഥിത്വത്തെ എതിർക്കുമെന്ന് ഇവർ പറയുന്നു. യുവാക്കൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന സീറ്റ് ഷാനിമോൾ ഉസ്മാനായി മാറ്റിവെച്ചത് വലിയ ചതിയാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
50ഉം 60ഉം വയസ്സ് കഴിഞ്ഞവർക്ക് വീണ്ടും വീണ്ടും മത്സരിക്കാനുള്ളതല്ല കേരളത്തിലെ നിയമസഭ മണ്ഡലങ്ങളെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. കോൺഗ്രസ് പാർട്ടി യുവജനങ്ങളുടെ ആവശ്യം കൃത്യമായി മാനിക്കുന്നില്ല. കോൺഗ്രസ് നേതൃത്വത്തിെൻറ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് അരൂരിൽ കരിദിനം ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസിെൻറ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് പാണാവള്ളി നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെക്കുകയാണെന്ന് കെ.എസ്. സജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.