വിശ്വാസം അതല്ലേ എല്ലാം...
text_fieldsകൊച്ചി: വിശ്വാസപരമായ കാര്യങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യം അൽപം കൂടുതലുണ് ട്. പ്രത്യേകിച്ച് കേരളത്തിൽ. അതുകൊണ്ടാകാം ചില നേതാക്കൾക്കും സ്ഥാനാർഥികൾക്കുമെ ല്ലാം പെട്ടെന്ന് വിശ്വാസം കൂടിയ പോലെ. നടത്താത്ത വഴിപാടുകളില്ല, കയറാത്ത ക്ഷേത്രങ്ങ ളില്ല. പ്രാർഥിക്കാത്ത പള്ളികളില്ല. ഉത്സവം, പെരുന്നാളുകൾ, നേർച്ച സദ്യകൾ... മതപരമായ ഒ രു ചടങ്ങും ഒഴിവാക്കുന്നില്ല. ഇതിന് മുന്നണി, പാർട്ടി, മതഭേദങ്ങളൊന്നുമില്ല. വോട്ടെ ടുപ്പ് അടുക്കുന്നതോടെ ആരാധനാലയങ്ങളിൽ സ്ഥാനാർഥികളും നേതാക്കളും നിത്യസന്ദർശകരാകുകയാണ്.
മിക്ക സ്ഥാനാർഥികളും പ്രചാരണം തുടങ്ങിയതും പത്രിക സമർപ്പിക്കാൻ പോയതുമെല്ലാം ആരാധനാലയങ്ങളിൽ പ്രാർഥിച്ച ശേഷമായിരുന്നു. കടുത്ത കമ്യൂണിസ്റ്റുകൾ മാത്രമായിരുന്നു അപവാദം. എങ്കിലും കിട്ടിയ മറ്റ് അവസരങ്ങളിലെല്ലാം അവരും പള്ളികളിലും അമ്പലങ്ങളിലുമെത്തി.
ദൈവത്തെ ‘തൊട്ടുകളിച്ച’ ചിലർ പുലിവാല് പിടിക്കുകയും ചെയ്തു. കഴിഞ്ഞ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തവണയും വിവാദത്തിൽ കുടുങ്ങി. ജാഗ്രതക്കുറവാണ് ഇത്തരം കടകംമറിച്ചിലിന് പിന്നിലെന്ന് പാർട്ടി അന്നേ പറഞ്ഞിരുന്നു. അത് ഓർത്തിട്ടാകാം ഇത്തവണ കുറച്ച് ജാഗ്രത ആയേക്കാമെന്ന് കരുതിയത്. തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തില്‍ ദീപാരാധനക്ക് ശേഷം നട തുറന്നപ്പോള്‍ തൊഴണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായി കടകംപള്ളി. പിന്നെ തൊഴുതു, തൊഴുതില്ല എന്ന മട്ടിലങ്ങനെ നിന്നു. സ്ഥാനാർഥി സി. ദിവാകരനെ തൊഴുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചത്രെ. പെൻഷൻകാർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച മന്ത്രിക്ക് നേരെ തെരഞ്ഞെടുപ്പ് കമീഷൻ കണ്ണുരുട്ടി. അയ്യപ്പെൻറ പേരിൽ വോട്ട് ചോദിച്ചതിന് നോട്ടീസ് കിട്ടിയപ്പോഴാണ് സുരേഷ് ഗോപി ‘ഇതെന്ത് ജനാധിപത്യ’മെന്ന് ആദ്യമായി സങ്കടപ്പെടുന്നത്.
തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന് പരിക്കേറ്റത് ഇത്തരത്തിലുള്ള ആദ്യ സംഭവമാകാം. ത്രാസിൽ ആവശ്യത്തിലധികം പഞ്ചസാര കയറ്റിവെച്ച പ്രവർത്തകർ വേദിയിലെന്ന പോലെ ഇവിടെയും പിടിച്ചുതൂങ്ങാൻ ശ്രമിച്ചതാണത്രെ തരൂരിനെ വീഴ്ത്തിയത്.
ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകളുടെ മുങ്ങിക്കുളിയെ പ്രസംഗത്തിലൂടെ അപമാനിച്ച പി.കെ. ശ്രീമതിക്ക് മയ്യിൽ ചെക്യാട് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ വോട്ട് ചോദിച്ചെത്താൻ ഒരു മടിയും ഉണ്ടായില്ല. പ്രചാരണത്തിരക്കിനിടെ വീണുകിട്ടിയ ഓശാന ഞായറും വിഷുക്കണി ദർശനവുമെല്ലാം സ്ഥാനാർഥികൾ ശരിക്കും മുതലാക്കി. എല്ലാവരും എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളിൽ എത്തുന്നുണ്ട്. ‘വിളിച്ചുപറയാതിരുന്നാൽ ഫലം കുറയു’മെന്ന് കരുതിയാകണം സമൂഹമാധ്യമങ്ങൾ ഇതൊന്നും ഒളിച്ചുവെക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.