അഞ്ചാം ഘട്ടം: ദലിത്-ന്യൂനപക്ഷ സമവാക്യത്തിന്‍െറ ശക്തിപരീക്ഷണം
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്കുശേഷം ആദ്യമായി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ അയോധ്യയില്‍ നിര്‍ത്തി ചരിത്രംകുറിച്ച ബി.എസ്.പിക്ക് തങ്ങളുടെ ദലിത്-മുസ്ലിം ഏകീകരണമന്ത്രത്തിന്‍െറ ശക്തിപരീക്ഷണമായി ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ അഞ്ചാം ഘട്ടം. 27ന് വോട്ടെടുപ്പ് നടക്കുന്ന ഈ ഘട്ടത്തിലെ 35 ശതമാനം മണ്ഡലങ്ങളിലും ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് ബി.എസ്.പി പുതിയ ജാതിസമവാക്യത്തിന്‍െറ പരീക്ഷണഭൂമിയാക്കിയത്.
അഞ്ചാം ഘട്ടത്തിലെ 11 ജില്ലകളില്‍ ബി.എസ്.പി നിര്‍ത്തിയ 18 മുസ്ലിം സ്ഥാനാര്‍ഥികളില്‍ 14 പേരും ഗോണ്ട, ബഹ്റൈച്, ബല്‍റാംപുര്‍, ശ്രാവസ്തി, സിദ്ധാര്‍ഥ് നഗര്‍, സന്ത് കബീര്‍ നഗര്‍ എന്നീ ജില്ലകളിലാണ്. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുമ്പോഴും ഇരുകൂട്ടരുംകൂടി 10 സ്ഥാനാര്‍ഥികള്‍ക്കാണ് 11 ജില്ലകളില്‍ ടിക്കറ്റ് നല്‍കിയത്. അയോധ്യ അടങ്ങുന്ന ഫൈസാബാദിലും ബഹ്റൈച്ചിലും രണ്ടു വീതം മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് ബി.എസ്.പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ബി.എസ്.പിയുടെ മുസ്ലിം മുഖമായ നസീമുദ്ദീന്‍ സിദ്ദീഖി, മകനും യുവനേതാവുമായ അഫ്സല്‍ സിദ്ദീഖി, മുഖ്താര്‍ അന്‍സാരിയുടെ സഹോദരന്‍ അഫ്സല്‍ അന്‍സാരി തുടങ്ങിയവരെയാണ് മേഖലയിലെ മുസ്ലിംവോട്ടുകള്‍ ആകര്‍ഷിക്കാന്‍ മായാവതി ഇറക്കിയിരിക്കുന്നത്.
2012ല്‍ സമാജ്വാദി പാര്‍ട്ടിയുടെ പാണ്ഡെ 5000 വോട്ടിന് ജയിച്ചതൊഴിച്ചാല്‍ ബി.ജെ.പി കോട്ടയെന്ന് കരുതുന്ന അയോധ്യയിലാണ് മായാവതി ഒരു മുസ്ലിം സ്ഥാനാര്‍ഥിക്ക് ടിക്കറ്റ് നല്‍കിയത്. മുസ്ലിംപ്രീണനമാരോപിച്ച് ബി.ജെ.പി മൗലാനയെന്ന് വിളിക്കുന്ന മുലായം സിങ്ങും മകന്‍ അഖിലേഷും കാല്‍നൂറ്റാണ്ടായി തയാറാകാത്ത സാഹസത്തിനാണ് മായാവതി മുതിര്‍ന്നിരിക്കുന്നത്. 20 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള അയോധ്യയില്‍ 33കാരന്‍ ബസ്മി സിദ്ദീഖിയെ ബി.എസ്.പി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി പരീക്ഷണത്തിന് മുതിരാതെ സിറ്റിങ് എം.എല്‍.എ തേജ് നാരായണ്‍ പാണ്ഡെക്കുതന്നെ സീറ്റ് നല്‍കി.
സ്വന്തം സമുദായത്തിലെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ലഭിച്ച അവസരം അയോധ്യയിലെ മുസ്ലിംകള്‍ പാഴാക്കില്ളെന്നും ജയം ബി.എസ്.പിക്കായിരിക്കുമെന്നുമാണ് ബസ്മി സിദ്ദീഖി അവകാശപ്പെടുന്നത്. തകര്‍ത്ത പള്ളിക്കുമേല്‍ സ്ഥാപിച്ച താല്‍ക്കാലിക മന്ദിരത്തിനു മുന്നില്‍ കച്ചവടം നടത്തുന്ന ഹിന്ദുമതവിശ്വാസികളായ അയോധ്യക്കാര്‍ക്ക് ഈ രാഷ്ട്രീയവിവാദത്തില്‍ താല്‍പര്യമില്ല. തേജ് നാരായണ്‍ പാണ്ഡെയുടെ പ്രതീക്ഷ അതിലാണ്. കഴിഞ്ഞ തവണ 30,000 വോട്ടു പിടിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതും തനിക്ക് ഗുണകരമാകുമെന്നാണ് പാണ്ഡെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.