തെരഞ്ഞെടുപ്പ് അവസാനഘട്ടം നാളെ
text_fieldsന്യൂഡൽഹി: ഞായറാഴ്ചത്തെ ഏഴാംഘട്ട വോട്ടെടുപ്പോടെ രണ്ടുമാസം നീണ്ടുനിന്ന ലോക്സഭ തെ രഞ്ഞെടുപ്പിന് സമാപനമാവും. ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെ യും 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പഞ്ചാബ്, ഉത്തർപ്രദേശ്-13 വീതം, പശ്ചിമ ബംഗാൾ-ഒമ ്പത്, ബിഹാർ, മധ്യപ്രദേശ് എട്ടുവീതം, ഹിമാചൽ പ്രദേശ്-നാല്, ഝാർഖണ്ഡ്്-മൂന്ന്, ചണ്ഡിഗഢ്-ഒന്ന് മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതുക. മേയ് 23നാണ് വോെട്ടണ്ണൽ.
918 സ്ഥാനാർഥികളാണ് ഏഴാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്. വാരാണസിയിൽ രണ്ടാമതും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പട്നയിൽ ബി.ജെ.പിയുടെ രവിശങ്കർ പ്രസാദ്, കോൺഗ്രസിെൻറ ശത്രുഘൻ സിൻഹ, ബിഹാറിലെ പാടലീപുത്രയിൽ ലാലു പ്രസാദ് യാദവിെൻറ മകൾ മിസ ഭാരതി (ആർ.ജെ.ഡി.), സസാരത്തിൽ കോൺഗ്രസിെല മീര കുമാർ, ബക്സറിൽ ബി.ജെ.പിയുടെ അശ്വിനി കുമാർ ചൗബ എന്നിവർ അവസാനഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. പഞ്ചാബിലെ ഗുർദാസ്പുരിൽ സണ്ണി ഡിയോൾ (ബി.ജെ.പി.), സുനിൽ ഝാക്കർ(കോൺ.), ബംഗാൾ ഡംഡമിലെ സമിക് ഭട്ടാചാര്യ (ബി.ജെ.പി.), ബാഷിർഹഠിലെ നുസ്രത്ത് ജഹാൻ റൂഹി(ടി.എം.സി.), ജാദവ്പുരിലെ മിമി ചക്രബർത്തി (ടി.എം.സി.) എന്നിവരും രംഗത്തുണ്ട്.
2014ൽ ബി.ജെ.പി ഏറെ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ ജനവിധി തേടുന്നത്. അന്ന് 59ൽ 35 സീറ്റുകളും ബി.ജെ.പിക്കായിരുന്നു. കോൺഗ്രസ് കേവലം മൂന്നിലൊതുങ്ങി. തൃണമൂൽ ഒമ്പതിടത്ത് വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടി നാലിടത്ത് വിജയിച്ച് കോൺഗ്രസിനേക്കാൾ മികവുകാട്ടി. ജെ.എം.എമ്മിന് രണ്ടും ബി.എൽ.എസ്.പി, അപ്ന ദൾ എന്നിവർ ഒാരോ സീറ്റും നേടി. 2019ലെ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഇത്രയും സീറ്റുകളിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ജൂൺ മൂന്നിനാണ് 16ാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനുമുമ്പ് പുതിയ സർക്കാർ അധികാരമേൽക്കണം. നാളെ വോെട്ടടുപ്പ് പൂർത്തിയാകുന്നതോടെ 543 മണ്ഡലങ്ങളിൽ 542 ഇടത്തെയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. വോട്ടിന് നോെട്ടന്ന് ആരോപണം ഉയർന്ന തമിഴ്നാട്ടിലെ വെല്ലൂരിലെ വോെട്ടടുപ്പ് കമീഷൻ മാറ്റിവെച്ചിരുന്നു. അവിടത്തെ വോെട്ടടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഏഴുഘട്ട വോെട്ടടുപ്പിൽ 717 വനിതകൾ മത്സരരംഗത്തുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളായ 1500 പേർ സ്ഥാനാർഥികളായ തെരഞ്ഞെടുപ്പിൽ ഏഴാംഘട്ടത്തിൽ 170 പേരാണ് ഇൗ ഗണത്തിൽ വരുന്നത്. ഇതിൽ 12 പേർ കൊലപാതക കേസുകളിൽ പ്രതികളും 34 പേർ കൊലപാതകശ്രമത്തിൽ പ്രതികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.