മജീദിലും ഖാദറിലും ചുറ്റിത്തിരിഞ്ഞ് ലീഗ്; ഫിറോസിലുറച്ച് യൂത്ത് ലീഗ്
text_fieldsമലപ്പുറം: വേങ്ങരയിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ധാരണയായിട്ടില്ലെങ്കിലും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിെൻറയും ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദറിെൻറയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. എന്നാൽ, താൽപര്യമില്ലെന്ന് മജീദ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം മത്സരിച്ചാൽ സംസ്ഥാന കമ്മിറ്റിയിലും നിയമസഭകക്ഷി ഭാരവാഹിത്വത്തിലും അഴിച്ചുപണി വേണ്ടിവരും. നേതൃത്വം നിർബന്ധിച്ചാൽ മജീദ് വഴങ്ങാനുള്ള സാധ്യതയും തള്ളാനാവില്ല. മജീദ് ഇല്ലെങ്കിൽ ഖാദർ എന്ന നിലപാടിലാണ് പാർട്ടി.
അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരും ചിത്രത്തിൽ നിന്ന് മാഞ്ഞിട്ടില്ല. അതേസമയം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിൽ യുവജനവിഭാഗവും എം.എസ്.എഫും ഉറച്ചുനിൽക്കുകയാണ്. കോൺഗ്രസ്സിലും സി.പി.എമ്മിലുമെല്ലാം യുവ എം.എൽ.എമാർ ധാരാളമുള്ളപ്പോൾ ലീഗിൽ 40 വയസ്സിന് താഴെയുള്ള ഒരാൾ പോലുമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.