ലോഗിൻ ചെയ്യൂ; കാണാം സൈബർ സ്പേസിലെ പ്രചാരണയുദ്ധം
text_fieldsമലപ്പുറം: ഫ്ലക്സും പോസ്റ്ററും ചുവരെഴുത്തും ഒരു ഭാഗത്ത് സജീവമെങ്കിലും തെരഞ്ഞെടുപ്പിെൻറ ചൂടും ചൂരം ആവേശവും നേരിട്ടറിയണമെങ്കിൽ നവമാധ്യമങ്ങളിൽ തന്നെ പോയി നോക്കണം. സ്ഥാനാർഥികൾ മുതൽ പ്രാദേശികതലത്തിലുള്ള പാർട്ടി പ്രവർത്തകർ വരെ അവിടെ മുഴുവൻ സമയവുമുണ്ട്.
ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യു ട്യൂബ് പോലുള്ള നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ. പര്യടനവേളയിലുടനീളം പ്രത്യേകസംഘം തന്നെ ഇക്കാര്യത്തിൽ സ്ഥാനാർഥികളെ സഹായിക്കാൻ കൂടെയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം, സ്വീകരണം എന്നിവയുടെ ചിത്രങ്ങൾ, വാര്‍ത്തകൾ, മണ്ഡലത്തിലെ വികസന നേട്ടങ്ങൾ, പോരായ്മകൾ, ചെയ്യേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ പ്രകടനപത്രികയുടെ ബദല്‍രൂപങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പെങ്കടുക്കുന്ന പരിപാടികളുടെ ഫേസ്ബുക്ക് ലൈവ് സ്വന്തം പേജിലൂടെ അദ്ദേഹം നൽകുന്നു. ഒാരോ തത്സമയ സംപ്രേഷണവും കാണുന്നത് ആയിരക്കണക്കിനുപേർ. ചെറുവീഡിയോ സന്ദേശങ്ങളും മറ്റും വേറെയും. പര്യടനവേളയിലെ വേറിട്ട അനുഭവങ്ങൾ ചെറുകുറിപ്പുകളായി പേജ് നിറഞ്ഞുനിൽക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലും പ്രചാരണത്തിെൻറ ചിത്രങ്ങളും വീഡിയോകളും ഒാരോ മണിക്കൂറിലും പേജിൽ പോസ്റ്റ് ചെയ്യുന്നു.
പാർട്ടി പ്രവർത്തകരുടെ ഷെയറിങും കൂടെയാകുേമ്പാൾ ഒാരോ പോസ്റ്റും എത്തുന്നത് ലക്ഷക്കണക്കിന് പേരിലേക്കാണ്. എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശും ഫേസ്ബുക്ക് പ്രചാരണത്തിൽ പിന്നിലല്ല. എല്ലാ പാർട്ടികളും സോഷ്യൽ മീഡിയ പ്രചാരണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സാേങ്കതിക വിദഗ്ധരും നല്ല ഭാഷയിൽ എഴുതാൻ കഴിയുന്നവരുമടങ്ങിയ ഇൗ സംഘമാണ് നവമാധ്യമ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മുസ്ലിംലീഗ് മണ്ഡലം തലത്തിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡ്മിൻ മീറ്റ്, സൈബർ മീറ്റ് എന്നിവ സംഘടിപ്പിച്ചുവരുന്നു. സ്ഥാനാർഥികൾക്ക് പുറമെ പ്രധാന നേതാക്കളും അവരുടെ പേജുകളിലൂടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവെക്കുന്നു. ലൈവ് ചാറ്റ് പോലുള്ള പുതു മാര്‍ഗങ്ങളിലൂടെ വോട്ടർമാരുമായുള്ള ബന്ധം ഉൗഷ്മളമാക്കാനുള്ള പദ്ധതികളും പാർട്ടികൾ ആസൂതണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.