Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആവിയായി കൈരാന പലായനം

ആവിയായി കൈരാന പലായനം

text_fields
bookmark_border
ആവിയായി കൈരാന പലായനം
cancel

ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍  പച്ചയായ വര്‍ഗീയ ധ്രുവീകരണം കണ്ട ഒരു മണ്ഡലമാണ് കൈരാന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച  മുസഫര്‍ നഗറില്‍നിന്ന് വിളിപ്പാടകലെയാണ് ഈ പ്രദേശം.  മലപ്പുറത്തെ ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ച് സുബ്രമണ്യം സ്വാമി പറയുമ്പോലെ ബി.ജെ.പിയുടെ തീപ്പൊരിയായ ഗുജ്ജര്‍ നേതാവ് ഹുകുംസിങ് തുടങ്ങിവെച്ചതാണ് കൈരാനയിലെ പലായനകഥ.

ആഗ്രയിലും മഥുരയിലും ബി.ജെ.പിയെ കണ്ടുകൂടാതായ ജാട്ടുകളെയും അവരുടെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദളിനെയും കണ്ട് കൈരാനയിലത്തെുന്നവര്‍ ഒരു വേള അദ്ഭുതപ്പെടും. ഗുജ്ജറുകളടെ മഹാ പഞ്ചായത്ത് നടത്താന്‍ ഉപയോഗിക്കാറുള്ള ഹുകുംസിങ്ങിന്‍െറ ചൗപാലിലാണ് ബി.ജെ.പിയുടെ പ്രചാരണ കമ്മിറ്റി ഓഫിസ്. ചൗപാല്‍ ആരുടേതാണെന്ന് സംശയിക്കുന്ന തരത്തില്‍ കവാടത്തില്‍തന്നെ ബി.ജെ.പിയുടെ കൊടിക്കൊപ്പം ആര്‍.എല്‍.ഡിയുടെ പതാകയും കെട്ടിയിരിക്കുന്നു.

ആണ്‍മക്കളില്ലാത്ത കൈരാന എം.പി ഹുകുംസിങ് തന്‍െറ വളര്‍ത്തുപുത്രനെന്ന നിലയില്‍ കൈരാനയിലെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ അനില്‍ ചൗഹാന് ടിക്കറ്റ് നല്‍കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്രങ്ങള്‍ ഇത്തവണ പ്രതീക്ഷിച്ചിരുന്നത്.  എന്നാല്‍, അവസാന നിമിഷം ഹുകുംസിങ് സ്വന്തം അണികളെ ഞെട്ടിച്ചു. ഹുകും സിങ്ങിന്‍െറ ഏകമകള്‍  മൃഗങ്ക സ്ഥാനാര്‍ഥിയായി.  ഹിന്ദു പലായനം അലഹാബാദ് ദേശീയ കൗണ്‍സിലിലും തുടര്‍ന്ന് ദേശീയ തലത്തിലും ഉന്നയിച്ചത് മൃഗങ്കയാണ്. മൃഗങ്ക സ്ഥാനാര്‍ഥിയായതോടെ അമര്‍ഷം പൂണ്ട അനില്‍ ചൗഹാന്‍  അജിത് സിങ്ങിനെ സമീപിച്ച് ആര്‍.എല്‍.ഡി ടിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുടെ ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ വലിയൊരു വിഭാഗം അനില്‍ ചൗഹാന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്

2.7 ലക്ഷം വോട്ടര്‍മാരുള്ള കൈരാനയില്‍ 1.3 ലക്ഷമുള്ള മുസ്ലിംകള്‍ക്കാണ് ഭൂരിപക്ഷം. ഗുജ്ജറുകളും ജാട്ടുകളും കശ്യപുകളും 25,000 വീതമാണ് വരിക. ഹുകുംസിങ്ങിനെ പോലെ ഗുണ്ടാ നേതാവെന്ന പ്രതിച്ഛായ  ഭീഷണിയാണെങ്കിലും ബി.ജെ.പിയിലെ തമ്മില്‍ തല്ലില്‍ ഇത്തവണ എളുപ്പം ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലാണ് സമാജ്വാദി പാര്‍ട്ടിയുടെ നഹീദ് ഹസന്‍.

ഇന്നലെവരെ ഹുകുംസിങ്ങിനൊപ്പം കൈരാനയിലെ ഹിന്ദു പലായനം പ്രചരിപ്പിച്ച അനില്‍ ചൗഹാനും ഇപ്പോള്‍ പറയുന്നത് സ്വന്തം മകളുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാന്‍ ഹുകുംസിങ് ചമച്ച കഥയാണിതെന്നാണ്.   കൈരാന മണ്ഡലത്തില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്ത സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരാളെ കൂട്ടിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ഓഫിസിലത്തെിയത്.  ഓഫിസില്‍ കണ്ട പ്രായമേറിയവരോട്  എത്ര പേര്‍ പലായനം ചെയ്തിട്ടുണ്ടാകുമെന്ന് ചോദിച്ചപ്പോള്‍ അയ്യായിരത്തോളം എന്നായിരുന്നു മറുപടി. തൊട്ടപ്പുറത്തുള്ള ചൗഹാന്‍െറ ഓഫിസില്‍ ചെറുപ്പക്കാരായ ബി.ജെ.പിക്കാരുണ്ടെന്നും അവര്‍ കാണിച്ചുതരുമെന്നും  പറഞ്ഞു. അവിടെ ചെന്നപ്പോള്‍ അവര്‍ പലായനക്കഥ പറഞ്ഞുതുടങ്ങി.

ഇതിനിടയിലാണ് കൈരാനക്കാരോട് ഒരപരിചിതന്‍ സംസാരിക്കുന്നത് കണ്ട് കച്ചവടക്കാരനായ അനീസ് ഭായ് ബൈക്ക് നിര്‍ത്തിയത്. അതുവരെ പലായനത്തെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന മുഴുവന്‍ ബി.ജെ.പി പ്രവര്‍ത്തകരും ഒരുവേള നിശ്ശബ്ദരായി. എന്താണ് കാര്യമെന്നായി അനീസ് ഭായി. കൈരാന പലായനത്തെപ്പറ്റി  സംസാരിക്കുകയാണെന്ന് മറുപടി നല്‍കി. ആരാണ് പലായനം ചെയ്തതെന്ന് അനീസ് ഭായ് അവരോട് തന്നെ ചോദിച്ചു.  പലായനം ചെയ്ത ഒരു വീടെങ്കിലും കാണിച്ചുതരാന്‍  തയാറുണ്ടോ എന്ന്  ബി.ജെ.പി പ്രവര്‍ത്തകരോട്  അദ്ദേഹം തന്നെ  ചോദിച്ചു.

തുടര്‍ന്ന് വിശദീകരണം ഏറ്റെടുത്ത മനുഷ്യന്‍ ‘‘നിങ്ങളെപ്പോലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍നിന്നും ഇക്കാര്യമന്വേഷിച്ചു വന്നിരുന്നുവെന്നും ഹുകുംസിങ് നല്‍കിയ സ്ഥലങ്ങളില്‍ പോയി ഒരു വീട് പോലും കണ്ടത്തൊനാകാതെ തിരിച്ചുപോയെന്നും പറഞ്ഞു. പത്തിരുപത് വര്‍ഷം മുമ്പ് തൊഴില്‍ തേടി പലരും കൈരാനയില്‍നിന്ന് പോയിരുന്നു. അവര്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥിര താമസമാക്കിയശേഷം വീട് വില്‍ക്കുന്ന സംഭവങ്ങളുമുണ്ടായി. അതില്‍ നാനാ ജാതി മതസ്ഥരുമുണ്ടായിരുന്നു. മുസ്ലിംകളും ഗുജ്ജറുകളുമാണ് കൈരാനയില്‍നിന്നും തൊഴില്‍ തേടി നാടുവിട്ടവരില്‍ കൂടുതല്‍. സമീപകാലത്ത് ഒരു വിഭാഗത്തില്‍പ്പെട്ടവരും പോയിട്ടില്ല.  അനീസ് ഭായിയുടെ വിവരണം കഴിഞ്ഞപ്പോഴേക്കും അതുവരെ പലായനത്തെക്കുറിച്ച് വലിയ വായില്‍ സംസാരിച്ചവരെല്ലാം നിശ്ശബ്ദരായി. അനീസ് ഭായ് പറയുന്നത് സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് തലയാട്ടി അവര്‍ തല താഴ്ത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up electionassembly election 2017
News Summary - up election
Next Story