മണിപ്പൂരില്‍ ആദ്യഘട്ടം നാളെ; യു.പിയില്‍ ആറാംഘട്ടം
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ ആറാംഘട്ട വോട്ടെടുപ്പിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മണിപ്പൂരില്‍ രണ്ടുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട പ്രചാരണത്തിനും സമാപനം. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. മണിപ്പൂരില്‍ ആകെയുള്ള 60ല്‍ 38 സീറ്റുകളിലേക്കാണ് ഒന്നാംഘട്ടം വോട്ടെടുപ്പ്. യു.പിയില്‍ 49 സീറ്റുകളാണ് ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുക.
മുലായം സിങ് യാദവ് പ്രതിനിധീകരിക്കുന്ന അഅ്സംഗഡ് ലോക്സഭ മണ്ഡലത്തിലെ സീറ്റും ബി.ജെ.പിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന ഗൊരഖ്പുര്‍ മണ്ഡലത്തിലെ സീറ്റുകളുമാണ് യു.പിയില്‍ ആറാം ഘട്ടത്തില്‍ നിര്‍ണായകം. മണിപ്പൂരില്‍ 15 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലുള്ള കോണ്‍ഗ്രസിന് കടുത്ത പരീക്ഷണമാണ് ഇത്തവണ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരടക്കം പ്രമുഖ നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണത്തിനത്തെിയിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇവിടെ അവസാനഘട്ട വോട്ടെടുപ്പ്.
‘ബോണസ്’ വോട്ടുകള്‍ ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദം വായുവില്‍ വരച്ച വരപോലെയാകുമെന്ന് ചന്ദൗലിയില്‍ പ്രചാരണയോഗത്തില്‍ സംസാരിക്കവെ ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. അതേസമയം, യു.പി പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴും രണ്ട് റാലിയില്‍ മാത്രമാണ് മുലായം സിങ് യാദവ് സംസാരിക്കാനത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.