ചിത്രം തെളിഞ്ഞു; കൊണ്ടും കൊടുത്തും സ്ഥാനാർഥികൾ
text_fieldsപാലാ ഒറ്റപ്പെട്ട സംഭവമാണെന്നും പാലായിലെ യു.ഡി.എഫിെൻറ തോൽവി സംസ്ഥാന രാഷ്ട്രീയത്തിെൻറ വിലയിരുത്തലായി കാണാനാകില്ലെന്നും കെ. മോഹൻകുമാർ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ വിവാദം പുതുമയല്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സമകാലിക സംഭവ വികാസങ്ങളോടുള്ള ജനങ്ങളുടെ വിലയിരുത്തലും സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തുമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ശബരിമല വിഷയം കൈകാര്യംചെയ്ത പോലെയല്ല സർക്കാർ മരടിൽ നിലപാടെടുക്കുന്നത്. വിജയിച്ചാൽ നഗരവികസനത്തിന് ഊന്നൽ നൽകും. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം വേണ്ടത്ര വളർന്നിട്ടില്ലെന്നും മോഹൻകുമാർ പറഞ്ഞു.
അതേസമയം മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ ഭീഷണിയല്ലെന്നും യുവജനങ്ങൾ തനിക്ക് പിന്നിലുണ്ടെന്നും ഇടത് സ്ഥാനാർഥി വി.െക. പ്രശാന്ത് പറഞ്ഞു. പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾ സ്ഥാനാർഥിത്വം മുന്നിൽ കണ്ടുകൊണ്ടാണെന്ന ആക്ഷേപങ്ങളെ മുഖവിലക്കെടുക്കുന്നില്ല. അന്ന് തനിക്കൊപ്പം പ്രവർത്തിച്ചവരിൽ കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പ്രവർത്തകരുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭെക്കതിരെയുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാെൻറ നോട്ടീസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ നോട്ടീസയച്ചതിലൂടെ ചെയർമാൻ ഇക്കാര്യത്തിൽ അമിത താൽപര്യം കാണിച്ചതായി പ്രശാന്ത് ആരോപിച്ചു.
പത്രിക സമർപ്പണം ഇന്ന് തീരും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ തിങ്കളാഴ്ച കൂട്ടത്തോടെ നാമനിർദേശ പത്രികകൾ സമർപ്പിക്കും. പത്രിക സമർപ്പണത്തിെൻറ അവസാന ദിനമാണ് തിങ്കളാഴ്ച. സ്ഥാനാർഥി പ്രഖ്യാപനം നീണ്ട സാഹചര്യത്തിൽ സ്ഥാനാർഥികളുടെ പത്രിക സമർപ്പണവും വൈകി.
ഇടത് സ്ഥാനാർഥികളെ മാത്രമാണ് നേരത്തേ തന്നെ തീരുമാനിച്ചത്. കോൺഗ്രസ് ശനിയാഴ്ചയും ബി.ജെ.പി ഞായറാഴ്ചയുമാണ് സ്ഥനാർഥികളെ പ്രഖ്യാപിച്ചത്. 23ന് തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം വന്നെങ്കിലും ആദ്യ ദിവസങ്ങളിൽ കാര്യമായി പത്രികകൾ ലഭിച്ചിരുന്നില്ല. ശനി, ഞായർ ദിവസങ്ങളിൽ പത്രിക സ്വീകരിച്ചതുമില്ല. സ്ഥാനാർഥികളും അപരന്മാരും കൂടുതൽ സ്വതന്ത്രരും തിങ്കളാഴ്ച പത്രിക നൽകാനെത്തും. സൂക്ഷ്മ പരിശോധന ഒക്ടോബർ ഒന്നിന് നടക്കും. മത്സര ചിത്രം ഏകദേശം തെളിഞ്ഞതും ഞായറാഴ്ചയാണ്.
സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ മുന്നണികൾ പ്രചാരണ രംഗത്ത് സജീവമായി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺെവൻഷനുകൾ നടന്നുവരുകയാണ്. യു.ഡി.എഫും കൺെവൻഷനുകളിലേക്ക് കടന്നിട്ടുണ്ട്. ചുവരെഴുത്തും ബോർഡുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. വരും ദിവസങ്ങളിൽ വീടു കയറി പ്രചാരണവും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.