പത്തിന പരിപാടിയുമായി അഖിലേഷ്, രാഹുല്‍
text_fieldsലഖ്നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം പത്തിന പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു.
ലഖ്നോവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് മിനിമം പരിപാടി പുറത്തിറക്കിയത്. സഖ്യം അധികാരത്തില്‍ വന്നാല്‍, ഈ മാര്‍ഗരേഖ മുന്നില്‍വെച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
വാഗ്ദാനങ്ങള്‍: യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണ്‍. നൈപുണ്യ വികസന പരിശീലനത്തിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴിലുറപ്പ്.
-- കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കൃഷിക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി; വിളകള്‍ക്ക് മെച്ചപ്പെട്ട വില.
-- ഒരു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് 1,000 രൂപ പ്രതിമാസ വരുമാനം. നഗരങ്ങളിലെ ദരിദ്രര്‍ക്ക് 10 രൂപക്ക് ഭക്ഷണം.
-- സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നേര്‍പകുതി സംവരണം.
-- അഞ്ചുവര്‍ഷം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, വെള്ളം, റോഡ്.
-- ഒമ്പതു മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍. മികവു തെളിയിക്കുന്ന ആണ്‍കുട്ടികള്‍ക്കും സൈക്കിള്‍ സൗജന്യം.
-- ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ ജനസംഖ്യാനുപാതിക വിഹിതം.
-- ദലിത്, പിന്നാക്ക ജാതികളിലെ 10 ലക്ഷം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട്.
-- സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ആറു പ്രമുഖ നഗരങ്ങളെയും ബന്ധിപ്പിച്ച് നാലുവരിപ്പാത.
-- കാര്യക്ഷമമായ പൊലീസ് സംവിധാനം.
രണ്ടു പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് 10 ഇന പരിപാടി തയാറാക്കിയത്. വാചക കസര്‍ത്തുമാത്രമാണ് ചിലര്‍ നടത്തുന്നതെന്നും പ്രവര്‍ത്തനം കാണാനില്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാറിന്‍െറ പ്രവര്‍ത്തന നേട്ടങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ ഒന്നും പറയാന്‍ അവര്‍ക്കില്ല. രണ്ടു കുടുംബങ്ങളാണ് സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ബി.ജെ.പിയും മോദിയും ആരോപിക്കുന്നു. എന്നാല്‍, രണ്ടു യുവാക്കളാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്ന് തങ്ങള്‍ പറയുമെന്ന് രാഹുലും അഖിലേഷും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.