അഖിലേഷ് യാദവിന് ഇന്ന് അഗ്നി പരീക്ഷണം
text_fieldsബി.ജെ.പിക്കും സമാജ്വാദി പാര്‍ട്ടിക്കും തങ്ങളുടെ കോട്ടകള്‍ കാക്കുന്നതിനുള്ള ശക്തിപരീക്ഷണമാണ് മൂന്നാംഘട്ട വോട്ടെടുപ്പെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69ല്‍ 55 സീറ്റും തൂത്തുവാരിയ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനാണ് അക്ഷരാര്‍ഥത്തില്‍ ഇന്ന് അഗ്നിപരീക്ഷ.
കോണ്‍ഗ്രസിനോടുള്ള സഖ്യത്തിനിടയിലും അന്ന് ഒറ്റക്ക് പിടിച്ചതിന്‍െറ അടുത്തെങ്ങുമത്തൊന്‍ കഴിയുമെന്ന പ്രതീക്ഷ അഖിലേഷിനില്ല. ഒന്നിനുപിറകെ മറ്റൊന്നായി കടന്നുവന്ന പ്രതിസന്ധികള്‍ സമാജ്വാദി പാര്‍ട്ടിക്ക് ഏല്‍പിക്കാന്‍ പോകുന്ന പരിക്കിന്‍െറ ആഴമേ ഇന്നത്തെ വോട്ടെടുപ്പില്‍ അറിയേണ്ടൂ.
സമാജ്വാദി പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മുലായം സിങ്ങിന്‍െറ തട്ടകമായ മെയിന്‍പുരിതന്നെ ഇതിന്‍െറ ഒന്നാന്തരം ഉദാഹരണം. പാര്‍ട്ടി ശക്തിയുടെ ഹൃദയഭാഗമായ സദര്‍ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി ചിത്രത്തില്‍നിന്ന് പുറത്തായ കാഴ്ചയാണ്. പാര്‍ട്ടിയുടെ സിറ്റിങ് എം.എല്‍.എ രാജ്കുമാര്‍ യാദവ് അഖിലേഷിനൊപ്പം നില്‍ക്കുന്ന രാംഗോപാല്‍ യാദവിന്‍െറ നോമിനിയായതിനാല്‍ കുടുംബവൈരം തീര്‍ക്കാന്‍ കിട്ടിയ ഒന്നാന്തരം അവസരമാക്കി ശിവ്പാല്‍ യാദവ് മത്സരത്തെ മാറ്റി. ശിവ്പാലിന്‍െറ അനുയായികള്‍ ഫീല്‍ഡിലിറങ്ങി പണിയെടുത്തതോടെ മെയിന്‍പുരിയിലെ മത്സരം ബി.എസ്.പിയും ബി.ജെ.പിയും തമ്മിലായി. മെയിന്‍പുരി ജില്ലയിലിപ്പോള്‍ കിഷ്നിയിലും കര്‍ഹാലിലും ഭോഗാവിലും പരിമിതപ്പെട്ടിരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ ആത്മവിശ്വാസം.
ഇട്ടാവയാണ് രണ്ടാമത്തെ കോട്ട. മുലായത്തിന്‍െറ സഹോദരനും കുടുംബകലഹത്തില്‍ അഖിലേഷിന്‍െറ വൈരിയുമായ ശിവ്പാല്‍ യാദവിന്‍െറ അടുത്തയാളെന്ന വിരോധത്തിലാണ് സിറ്റിങ് എം.എല്‍.എ രഘുരാജ് സിങ് ശക്യക്ക് ടിക്കറ്റ് നിഷേധിച്ചത്. ശിവ്പാലിന്‍െറ മുഴുവന്‍ അനുയായികളുമിപ്പോള്‍ അഖിലേഷിന്‍െറ നോമിനിയെ തോല്‍പിക്കാന്‍ ബി.എസ്.പിക്കായി പരസ്യപ്രചാരണത്തിലാണ്. അവിടെനിന്ന് സീതാപൂരിലും ബാരാബങ്കിയിലുമത്തെുമ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പംനിന്ന കുര്‍മികളൊന്നടങ്കം ബി.എസ്.പിയോട് കൂറ് പ്രഖ്യാപിച്ചിരിക്കുന്നു.
രാജ്യസഭ എം.പിയും കുര്‍മി വിഭാഗത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവുമായ ബേനി പ്രസാദ് വര്‍മയുടെ മകന് ടിക്കറ്റ് നിഷേധിച്ചതിന്‍െറ രോഷമാണ് ബി.എസ്.പിക്കുവേണ്ടി പണിയെടുത്ത് തീര്‍ത്തുകൊണ്ടിരിക്കുന്നത്. കാറ്ററിഞ്ഞ് പാറ്റിയ ബി.എസ്.പി ബാരാബങ്കിയിലെ ആറില്‍ രണ്ടു സീറ്റുകളും കുര്‍മികള്‍ക്ക് നല്‍കി അവരുടെ മനം കവര്‍ന്നു. ബി.ജെ.പിയില്‍ ഒരു കുര്‍മിയെങ്കിലും സ്ഥാനാര്‍ഥിയായുള്ളപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് ജില്ലയില്‍ ഒരു കുര്‍മി സ്ഥാനാര്‍ഥിപോലുമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.