ജയരാജന്‍, ശ്രീമതി: പാര്‍ട്ടി അന്വേഷണം നിയമ നടപടിയില്‍ മുന്‍വിധി ഒഴിവാക്കാന്‍
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി എന്നിവരുള്‍പ്പെട്ട ബന്ധുനിയമന വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്താനുള്ള സി.പി.എം തീരുമാനം ഇതുമായി ബന്ധപ്പെട്ട നിയമ നടപടി ആരംഭിച്ചതിനാല്‍. നിയമനടപടി തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി ഏതെങ്കിലും അനുമാനത്തില്‍ എത്തുന്നത് മുന്‍വിധി സൃഷ്ടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. തുടര്‍ന്നായിരുന്നു വിവാദത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സമിതിയോട് നിര്‍ദേശിച്ചത്. സ്വജനപക്ഷപാതവും പക്ഷപാതവും പാര്‍ട്ടിക്ക് അന്യമായ കാര്യവും സി.പി.എമ്മിന്‍െറ തത്ത്വശാസ്ത്രത്തിനെതിരാണെന്ന വിലയിരുത്തലിലുമാണ് കേന്ദ്രകമ്മിറ്റി എത്തിയത്. ഇത് ജനറല്‍ സെക്രട്ടറി യെച്ചൂരി പരസ്യമാക്കുകയും ചെയ്തു.
തിങ്കളാഴ്ച ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടു ദിവസത്തെ സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. അന്വേഷണത്തിന്‍െറ സ്വഭാവം ആ യോഗങ്ങളിലാകും തീരുമാനിക്കുക. മന്ത്രിമാരായ എം.എം. മണിയും ജെ. മേഴ്സിക്കുട്ടിയമ്മയും ഉള്‍പ്പെട്ട കേസുകളിലും നിയമ നടപടിയെ സ്വാധീനിക്കുന്ന അനുമാനങ്ങളിലേക്ക് എത്തേണ്ടെന്നുതന്നെയായിരുന്നു തീരുമാനം. മണിയുടെ വിഷയത്തില്‍ ധാര്‍മിക നിലപാടുകളില്‍ പാര്‍ട്ടിക്ക് മാറ്റമില്ളെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
എന്നാല്‍ നടപടി എടുക്കുന്നത് സര്‍ക്കാറിനെയും നിയമ നടപടിയെയും സ്വാധീനിക്കും. കേസിനുശേഷം വിഷയം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.