അവിശ്വാസം പാസായി; ഈരാറ്റുപേട്ട നഗരസഭ എല്‍.ഡി.എഫിന് നഷ്ടമായി
text_fieldsഈരാറ്റുപേട്ട: ഇടതുസ്വതന്ത്രെൻറ പിന്തുണയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഇൗരാറ്റുപേട്ട നഗരസഭ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ അംഗങ്ങൾ വിട്ടുനിന്നപ്പോൾ 15 കൗണ്‍സിലർമാർ പ്രമേയത്തെ അനുകൂലിച്ചു. 28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. നഗരസഭ അധ്യക്ഷന്‍ ടി.എം. റഷീദ്, ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ് എന്നിവർക്കെതിരെ യു.ഡി.എഫും ജനപക്ഷവും ചേര്‍ന്നാണ് അവിശ്വാസം െകാണ്ടുവന്നത്. സി.പി.എമ്മിലെ ഭിന്നതയെ തുടർന്നായിരുന്നു പ്രതിപക്ഷനീക്കം. അവിശ്വാസചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് കാട്ടി സി.പി.എമ്മും സി.പി.ഐയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
എന്നാൽ, എല്‍.ഡി.എഫിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍കൂടിയായ വി.കെ. കബീർ യോഗത്തിൽ പെങ്കടുക്കുകയും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുകയുമായിരുന്നു. ഇതോടെ ചെയർമാനും വൈസ് ചെയർമാനും പുറത്തായി. അതേസമയം, വിപ്പ് ലഭിച്ചില്ലെന്ന് വി.കെ. കബീർ പറഞ്ഞു. എന്നാൽ, കബീർ വിപ്പ് കൈപ്പറ്റാൻ തയാറാകാത്തതിനെതുടർന്ന് അദ്ദേഹത്തിെൻറ വീടിന് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി നൽകിയ വിപ്പ് പതിച്ചിരുന്നു.
സി.പി.എം അംഗമായിരുന്ന ചെയർമാൻ ടി.എം. റഷീദിനോട് നേരേത്ത പാർട്ടി നേതൃത്വം ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. റഷീദ് ഇതിന് തയാറായില്ല. ഇതോടെ റഷീദിെൻറ പാര്‍ട്ടി അംഗത്വം സി.പി.എം ലോക്കല്‍ കമ്മിറ്റി പുതുക്കി നൽകിയിരുന്നില്ല.
ശനിയാഴ്ച രാവിലെ 10.30 ന് കൊല്ലം നഗരസഭ ജോയൻറ് ഡയറക്ടര്‍ വി.ആര്‍. രാജുവിെൻറ മേല്‍നോട്ടത്തില്‍ നടന്ന ടി.എം. റഷീദിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 15 കൗണ്‍സിലർമാര്‍ പങ്കെടുത്തു. മുസ്ലിം ലീഗിലെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും ജനപക്ഷത്തിലെ മൂന്ന് അംഗങ്ങളും എല്‍.ഡി.എഫിലെ വി.കെ. കബീറുമാണ് എത്തിയത്. ഇവരെല്ലാം അനുകൂലമായി വോട്ട് ചെയ്തു. ചെയര്‍മാന്‍ അടക്കം ഒമ്പത് എല്‍.ഡി.എഫ് കൗണ്‍സിലർമാരും എസ്.ഡി.പി.ഐയിലെ നാല് കൗണ്‍സിലർമാരും യോഗത്തിലെത്തിയിരുന്നില്ല. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന കുഞ്ഞുമോള്‍ സിയാദിനെതിരായ അവിശ്വാസത്തിലും ഇൗ 15 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ആറുമാസം മുമ്പ് നഗരസഭാധ്യക്ഷൻ ടി.എം. റഷീദിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. 15 പേര്‍ ഒപ്പിട്ടു നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് ജനപക്ഷത്തെ കുഞ്ഞുമോള്‍ സിയാദ് വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ഇത്തവണ 14 പേര്‍ ഒപ്പിട്ട അവിശ്വാസമാണ് യു.ഡി.എഫും ജനപക്ഷവും ചേര്‍ന്ന് നൽകിയത്. യു.ഡി.എഫിെൻറയും ജനപക്ഷത്തിെൻറയും പിന്തുണയിൽ അവിശ്വാസത്തെ അനുകൂലിച്ച വി.കെ. കബീർ അടുത്ത ചെയർമാനായേക്കും.
കബീറിനെ പിന്തുണക്കുമെന്ന് ഇരുപാർട്ടികളും അറിയിച്ചു. അതേസമയം, കബീറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. എസ്.ഡി.പി.െഎയുടെയും ജനപക്ഷത്തിെൻറയും പിന്തുണയോടെയായിരുന്നു എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. പിന്നീട് ചെയർമാനുമായി സി.പി.എമ്മും ജനപക്ഷവും ഭിന്നതയിലാവുകയുമായിരുന്നു. സി.പി.എമ്മിന് എട്ടും സി.പി.െഎക്ക് രണ്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൻ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാസപ്രമേയ ചർച്ച. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 200 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.