Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇ.ടിയുടെ കൈയിൽ 35000,...

ഇ.ടിയുടെ കൈയിൽ 35000, കുഞ്ഞാലിക്കുട്ടിക്ക്​ 1.3 ലക്ഷം

text_fields
bookmark_border
ഇ.ടിയുടെ കൈയിൽ 35000, കുഞ്ഞാലിക്കുട്ടിക്ക്​ 1.3 ലക്ഷം
cancel

മലപ്പുറം: പൊന്നാനി മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥി ഇ.ടി. മുഹമ്മദ്​ ബഷീറി​​​െൻറ കൈവശം 35,000 രൂപയും ഭാര്യയുടെ കൈയിൽ 5,500 രൂപയുമുണ്ട്​. 10,000 രൂപയുടെ ഷെയറും ഇ.ടിക്ക്​ ഉണ്ട്​. എസ്​.ബി.​െഎ പാർലമ​​െൻറ്​ ഹൗസ്​ ബ്രാഞ്ചിൽ 6,59,127 രൂപയും വാഴക്കാട് ​ ബ്രാഞ്ചിൽ 7,809 രൂപയും ​െഎ.ഡി.ബി.​െഎ കോട്ടക്കൽ ബ്രാഞ്ചിൽ 33,836 രൂപയുടെയും നിക്ഷേപം ഇ.ടിയുടെ പേരിലുണ്ട്​.

വാഴക ്കാട്​ വില്ലേജിൽ ഇ.ടിക്ക്​ 13 ലക്ഷവും ഭാര്യക്ക്​ 10 ലക്ഷവും വിപണിവിലയുള്ള ഭൂമി സ്വന്തമായുണ്ട്​. 46.37 ലക്ഷം വിപണിവിലയുള്ള 3000 സ്​ക്വയർഫീറ്റ്​ വീട്​ ഇ.ടിക്ക്​ സ്വന്തമായുണ്ട്​. രണ്ടുപേർക്കും ബാങ്കിലോ മറ്റ്​ ധനകാര്യ സ്​ഥാപനങ്ങളിലോ ബാധ്യതകളൊന്നുമില്ല.

മലപ്പുറം മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ​ൈകയിൽ 1,30,000 രൂപയും ഭാര്യയുടെ കൈയിൽ 1,60,000 രൂപയുമുണ്ട്​. കുഞ്ഞാലിക്കുട്ടിക്ക്​ വിവിധ ബാങ്കുകളിലായി 59,04,078 രൂപയുടെ നിക്ഷേപമുണ്ട്​. ബാങ്ക്​ നിക്ഷേപവും കാറും ആഭരണങ്ങളുമടക്കം ഭാര്യക്ക്​ 2,42,63,456 രൂപയുടെ സമ്പാദ്യമുണ്ട്​.

1,97,65,000 രൂപയുടെ കെട്ടിടവും ഭൂമിയും കുഞ്ഞാലിക്കുട്ടിക്കും 30 ലക്ഷത്തി​​​െൻറ ഭാര്യക്കും സ്വന്തമായുണ്ട്​. കുഞ്ഞാലിക്കുട്ടിക്ക്​ 5900 സ്​ക്വയർഫീറ്റ്​ വീടും ഭാര്യയുടെ പേരിൽ​ 1299 സ്​ക്വയർഫീറ്റുള്ള അപാർട്ട്​മ​​െൻറുമുണ്ട്​. രണ്ടുപേർക്കും ബാധ്യതകളൊന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala newset mohammed basheermalayalam news
News Summary - et mohammed basheer mp pk kunhalikutty- kerala news
Next Story