വോട്ടുയന്ത്രങ്ങൾ പണിമുടക്കി, വോട്ടെടുപ്പ് വൈകി
text_fieldsസംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വോട്ടുയന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയത ് പലയിടത്തും വോട്ടെടുപ്പ് വൈകി. പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ ക്യു നി ന്നാണ് വോട്ട് രേഖപ്പെടുത്തിയത്. പകരം യന്ത്രങ്ങൾ എത്തിച്ചാണ് ഏറെ വൈകി വോട്ടെടുപ് പ് പുനരാരംഭിച്ചത്. പത്തനംത്തിട്ട അടൂർ പഴകുളത്ത് വോട്ടർമാർ രേഖപ്പെടുത്തിയതി നെക്കാൾ കുറവ് വോട്ടാണ് യന്ത്രത്തിൽ രേഖപ്പെടുത്തിയത്. പഴകുളത്ത് 843 വോട്ട് രേഖപ് പെടുത്തിയെങ്കിലും 820 വോട്ടാണ് യന്ത്രത്തിൽ കണ്ടത്.
ഇേതച്ചൊല്ലി തർക്കവും ഉയർന്നു . എറണാകുളം ജില്ലയിൽരാവിലെ 6.30ന് മോക്ക് പോളിനിടെ എളമക്കര ഗവ.ഹൈസ്കൂൾ, കോതമംഗലം ദേവ സ്വം ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ബാലറ്റ് യൂനിറ്റുകളിൽ തകരാർ കണ്ടെത്തി. കോതമംഗല ം ദേവസ്വം ബോർഡ് ഹൈസ്കൂളിലും ബാലറ്റ് യൂനിറ്റ് മാറ്റി സ്ഥാപിച്ചു. കളമശ്ശേരി ഒമ്പതാം നമ്പ ർ അംഗൻവാടി, പറവൂർ സെൻറ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിവി പാറ്റുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു. എറണാകുളം മാർക്കറ്റിലെ സെൻറ് മേരീസ് എൽ.പി.എസിൽ വോട്ടുയന്ത്രം തകരാറിലായതിനാൽ സീറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി.
എറണാകുളം നിയോജകമണ്ഡലത്തിൽ കടവന്ത്ര സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ, പിറവം മണ്ഡലത്തിൽ ഊരമന ഗവ. ഹൈസ്കൂൾ, കളമശ്ശേരി കരുമാലൂർ പഞ്ചായത്ത് മാമ്പ്ര നാല് സെൻറ് കോളനിയിലെ അംഗൻവാടി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഒരു മണിക്കൂറോളം വൈകി. അങ്കമാലി സെൻറ് ആൻറണീസ് എൽ.പി സ്കൂളിൽ വിവി പാറ്റിെൻറ തകരാർ പരിഹരിക്കാൻ 10.47 വരെ കാത്തിരിക്കേണ്ടി വന്നു. വോട്ടുയന്ത്രം പണിമുടക്കിയതു മൂലം മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പത്തോളം ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി.
വയനാട് ജില്ലയിൽ മോക് പോളിങ്ങിൽതന്നെ പലയിടത്തും പിഴവുകൾ കണ്ടെത്തി. തരുവണ ഗവ. ഹൈസ്കൂൾ 139ാം നമ്പർ ബൂത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടുമായി നാലുതവണ യന്ത്രം കേടായി. അഞ്ചര മണിക്കൂറോളം പലതവണ പോളിങ് തടസ്സപ്പെട്ടു. വൈകീട്ടും തടസ്സമുണ്ടായതോടെ വോട്ടർമാർ ബഹളമുണ്ടാക്കി. രാത്രി വൈകിയാണ് ഇവിടെ വോട്ടെടുപ്പ് അവസാനിച്ചത്.
തിരുനെല്ലി പഞ്ചായത്തിലെ ചെമ്പകമൂല 43ാം നമ്പർ ബൂത്തിൽ രാവിലെ ഒന്നേകാൽ മണിക്കൂറും വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 11ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറും കോറോത്തെ 106ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറും പോളിങ് തടസ്സപ്പെട്ടു. നടവയൽ 154ാം നമ്പർ ബൂത്തിൽ കേബ്ൾ തകരാർ കാരണം പോളിങ് തടസ്സപ്പെട്ടു. 10 മണിയോടെയാണ് പുനരാരംഭിച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂർ 31ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ കാരണം വോട്ടെടുപ്പ് തുടങ്ങുന്നത് വൈകി. പോളിങ് തുടങ്ങിയ ഉടൻ ലക്കിടി ഗവ. എൽ.പി സ്കൂളിലെ വോട്ടുയന്ത്രം കേടായി. ഒരു മണിക്കൂറിനുശേഷം 8.05നാണ് വോട്ടിങ് പുനരാരംഭിച്ചത്.
കോഴിക്കോട് ജില്ലയിൽ മോക്പോളിങ്ങിൽ കാര്യങ്ങെളല്ലാം സുഗമമായെങ്കിലും യഥാർഥ വോെട്ടടുപ്പ് തുടങ്ങിയപ്പോഴാണ് യന്ത്രം ‘പിണങ്ങിയത്’. തകരാർ കാരണം പലതവണ തടസ്സപ്പെട്ടതിനാൽ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്കൂൾ 79ാം നമ്പർ ബൂത്തിൽ പോളിങ് വൈകി. മോക് പോളിങ്ങിനിടെ കേടായ യന്ത്രം നന്നാക്കിയെങ്കിലും എട്ടു മണിക്ക് വീണ്ടും ‘പണി കിട്ടി’. പകരം യന്ത്രം െകാണ്ടുവന്ന് ഉച്ചക്ക് ഒരുമണിക്കാണ് ഇവിടെ വോെട്ടടുപ്പ് തുടങ്ങിയത്. ഈ സാഹചര്യത്തിൽ, ആറുമണി വരെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകി പരമാവധി രാത്രി 11 വരെ അവസരം നൽകാൻ വരണാധികാരിയായ ജില്ല കലക്ടർ തീരുമാനിച്ചു.
നാദാപുരം ഉമ്മത്തൂർ എം.എൽ.പി സ്കൂളിൽ യന്ത്രത്തകരാർ മൂലം മൂന്നു മണിക്കൂറോളം പോളിങ് വൈകി. പേരോട് എം.എൽ.പി സ്കൂളിൽ ഉച്ചക്ക് ഒരു മണിമുതൽ രണ്ടു മണിക്കൂറോളം വോെട്ടടുപ്പ് മുടങ്ങി. പുറമേരി കെ.ആർ.എച്ച്.എസിലെ ബൂത്തിൽ രണ്ടു ബൂത്തുകളിലും രണ്ടര മണിക്കൂറാണ് വൈകിയത്. വടകര അങ്ങാടിത്താഴ എസ്.ബി സ്കൂൾ 136ാം ബൂത്തിലെ യന്ത്രം നാലുതവണ പണിമുടക്കി.
കോഴിക്കോട് നഗരത്തിലും പലയിടത്തും യന്ത്രം പണിമുടക്കി. കോഴിക്കോട് സെൻറ് വിൻസൻറ് കോളനി ഹയർ സെക്കൻഡറി സ്കൂളിൽ 50 വോട്ട് മോക് പോൾ ചെയ്തെങ്കിലും 48 വിവിപാറ്റ് രസീത് മാത്രമേ വന്നുള്ളൂ. അരമണിക്കൂറിനുശേഷം പ്രശ്നം പരിഹരിച്ചു. തോപ്പയിൽ ഗവ. എൽ.പി സ്കൂൾ 138ാം ബൂത്തിൽ തകരാർ കാരണം അരമണിക്കൂർ വൈകി.
ഇടുക്കി ജില്ലയിൽ യന്ത്രത്തകരാർ മൂലം 15 ബൂത്തുകളിലാണ് രണ്ടുമണിക്കൂർവരെ വൈകി പോളിങ് ആരംഭിച്ചത്. വേറെ 20ഓളം ബൂത്തുകളിൽ വോട്ടുയന്ത്രം പണിമുടക്കി. 18 ബൂത്തുകളിൽ പോളിങ് ഇടക്ക് തടസ്സപ്പെട്ടു. പോളിങ് സമയം അവസാനിച്ചപ്പോഴും ഹൈറേഞ്ചിൽ പലയിടത്തും വോട്ടർമാരുടെ നിര ഉണ്ടായിരുന്നു.
കൊല്ലം ജില്ലയിൽ അമ്പതോളം ബൂത്തുകളിൽ വോട്ടുയന്ത്രം തകരാറിലായി.പരവൂർ അസി.േലബർ ഒാഫിസിലെ 81ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ അപാകത കണ്ടെത്തി. യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരിനൊപ്പമുള്ള ബട്ടൺ പ്രവർത്തിച്ചില്ല. പകരം യന്ത്രം എത്തിച്ച് കൃത്യസമയത്ത് വോെട്ടടുപ്പ് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.