തോൽവിക്ക് പിന്നാലെ ആർ.എസ്.എസ് - ബി.ജെ.പി ‘അടി’
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെതുടർന്ന് ആർ.എസ്.എസും ബി.ജെ.പിയു ം തമ്മിൽ ‘അടി’ തുടങ്ങി. േനതൃത്വങ്ങൾക്ക് മുന്നിലേക്ക് പഴിചാരലും പരാതി പ്രവാഹവും. ആ ർ.എസ്.എസിെലയും ബി.ജെ.പിയിെലയും വിഭാഗങ്ങൾ പക്ഷം പിടിച്ചതോടെ വിഷയം കൂടുതൽ രൂക്ഷമാകുകയാണ്. തോൽവിയുടെ ഉത്തരവാദിത്തം ചിലരുടെ തലയിൽ കെട്ടിെവക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതിനുപുറമെ ഫണ്ട് തിരിമറി ഉൾപ്പെടെ വിവാദങ്ങളുമുണ്ട്. ആർ.എസ്.എസ് ഫോറങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇൗ വിഷയം ചൂടേറിയ ചർച്ചയാണ്. പ്രചാരണത്തിെൻറ ചുക്കാൻ പിടിച്ച ആർ.എസ്.എസ് നേതൃത്വത്തിലെയും ബി.ജെ.പിയിെലയും ചിലരെ കേന്ദ്രീകരിച്ചുള്ള പരാതിയുമായി ബി.ജെ.പിയിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോൾ നീക്കത്തിന് പിന്നിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയാണെന്ന് ആരോപിച്ച് ആർ.എസ്.എസിലെ ഒരു വിഭാഗവും നേതൃത്വങ്ങൾക്ക് പരാതി നൽകി.
ശബരിമല വിഷയം കത്തിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനിറങ്ങിയതാണ് ബി.ജെ.പിയും ആർ.എസ്.എസും. പ്രചാരണചുമതല ആദ്യം മുതൽ തന്നെ ആർ.എസ്.എസ് ഏറ്റെടുത്തു. പ്രചാരണരംഗത്ത് ആർ.എസ്.എസ് പ്രവർത്തകരായിരുന്നു സജീവം. ബി.ജെ.പി പ്രവർത്തകർക്ക് വലിയ പങ്കാളിത്തം ലഭിച്ചില്ല. ഒടുവിൽ ഫലം വന്നപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് ദയനീയമായ പരാജയം. ഇൗ സാഹചര്യത്തിലാണ് ചില ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യമാക്കി നീക്കം നടന്നത്. പ്രചാരണത്തിന് മതിയായ തുക വിനിയോഗിച്ചില്ലെന്നും തങ്ങളുടെ പ്രവർത്തകർക്ക് മതിയായ പങ്കാളിത്തം നൽകിയില്ലെന്നുമുള്ള പരാതിയാണ് ബി.ജെ.പിക്കാർക്കുള്ളത്. കേന്ദ്രനേതൃത്വത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയ പണം ചെലവഴിക്കാതെ ചിലർ തിരിമറി നടത്തിയെന്നാണ് പരാതി.
ആർ.എസ്.എസ് ബന്ധമുള്ള ബി.ജെ.പിയിലെ ചിലരാണ് ഫണ്ട് തിരിമറിക്ക് പിന്നിലെന്നാണ് ആരോപണം. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണിത്. ആർ.എസ്.എസിനുള്ളിലെ ചേരിപ്പോരും ഇത്തരമൊരു പരാതിക്ക് ശക്തിപകർന്നു. ആറ് ജില്ലകളുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവിനെതിരായ നീക്കമാണ് ഇതിന് പിന്നിൽ. അതിനൊപ്പം ബി.ജെ.പിയിലെ ചിലെരയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ഇത് ആർ.എസ്.എസിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായി. തുടർന്നാണ് തങ്ങളുടെ നേതാവിനെ കേന്ദ്രീകരിച്ച് നടക്കുന്ന നീക്കമാണിതെന്നും അതിന് ബി.ജെ.പി പ്രസിഡൻറിെൻറ പിന്തുണയുണ്ടെന്നും ആരോപിച്ച് ആർ.എസ്.എസിലെ ഒരു വിഭാഗം ഇരു നേതൃത്വങ്ങൾക്കും പരാതി നൽകിയത്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്കും ചേരിതിരിവിനും കാരണമാകും. എന്നാൽ, തനിക്കെതിരെ ആർ.എസ്.എസ് പരാതി നൽകിയെന്ന ആരോപണം ശ്രീധരൻ പിള്ള നിഷേധിച്ചു. ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.