കിം ജോങ് ഉന്നിെൻറ ‘കൊലപാതകവും’ അമീർഖാെൻറ ആട്ടയും
text_fieldsകൊവിഡുമായി ബന്ധപ്പെട്ട് വീരവാദങ്ങളുമായിവന്ന ഡോണൾഡ് ട്രംപ്, ആട്ടെപ്പാടിയിൽ കാശ് വെച്ച് പാവങ്ങൾക്ക് സർപ്രൈസ് കൊടുത്ത അമീർ ഖാൻ, ഇന്ത്യൻ പതാക പുതച്ച ആൽപ്സ് പർവതം, ചോദ്യ ചിഹ്നമായി മാറിയ കിം ജോങ് ഉൻ. നേരിനൊപ്പം നടന്ന ഇൗ നുണക്കഥകൾക്കുപിന്നാലെയാണ് ഇത്തവണ ഫേക്ക് കൗണ്ടർ.
1. അമീർ ഖാനും ആട്ടയും പിന്നെ 15000വും
ലോക്ഡൗണിൽ കുടുങ്ങിയ പാവപ്പെട്ടവരെ കണ്ടെത്തി അവരെ സഹായിക്കാൻ നടൻ അമീർഖാൻ സിനിമാ സ്റ്റൈലിൽ നടത്തിയ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
‘അജ്ഞാതനായ ഒരാൾ രാത്രിയിൽ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചുകഴിയുന്ന ചേരിയിലേക്ക് ഒരു ട്രക്കിൽ ആട്ടയുമായി എത്തുന്നു. ഒരാൾക്ക് ഒരു കിലോ ആട്ട നൽകുമെന്ന് പ്രഖ്യാപിക്കുന്നു. രാത്രിയിൽ ഒരു കിലോ ആട്ടക്കുേവണ്ടി അത്രയും പാവപ്പെട്ടവർ മാത്രമല്ലേ നിൽക്കൂ. അങ്ങനെ ആട്ട വാങ്ങിയവർ വീട്ടിലെത്തി അത് തുറന്നുനോക്കിയപ്പോൾ അതിനൊപ്പം 15000 രൂപയും. അങ്ങനെ യഥാർഥ പാവങ്ങളെ കണ്ടെത്തി അവർക്ക് സഹായം ഉറപ്പാക്കി.’
സമാൻ എന്ന യുവാവിെൻറ ടിക്ടോക് വീഡിയോയിലൂടെയാണ് ഇങ്ങനെയൊരു കാര്യം പ്രചരിക്കുന്നത്. പിന്നീടത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കി. സമാൻ അമീർഖാെൻറ പേര് എവിടെയും പറയുന്നില്ലെങ്കിലും ഷെയർ ചെയ്യപ്പെടുന്നതിനിടയിൽ എവിടെനിന്നോ അത് ചെയ്തത് നടൻ അമീർഖാൻ ആണ് എന്നുകൂടി പോസ്റ്റിൽ േചർക്കപ്പെട്ടു. പിന്നെ ഷെയറുകളുടെയും വാർത്തകളുടെയും പ്രവാഹമായിരുന്നു.
ഇങ്ങനെ ഒരു സംഭവം നടന്നതായി ഇൗ വീഡിയോ അല്ലാതെ മറ്റൊരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. മാത്രമല്ല അമീർഖാനുമായി ബന്ധപ്പെട്ടുനടക്കുന്ന ഇൗ പ്രചാരണം വ്യാജമാണെന്നാണ് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളും വ്യക്തമാക്കുന്നത്. ബോളിവുഡ് താരങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത് സാധാരണമാണ്. പക്ഷേ സിനിമയെ വെല്ലുന്ന രീതിയിൽ നടന്ന ഇത്തരത്തിലൊരു പ്രവൃത്തിക്ക് തെളിവുകൾ ഒന്നുമില്ല.
2. ഇന്ത്യൻ പതാക പുതച്ച ആൽപ്സ് പർവതം
കോവിഡ് പ്രതിരോധത്തിനായി പല രാജ്യങ്ങളിലേക്കും ഹൈഡ്രോക്സി ക്ലോറോക്വിൻ ടാബ്ലറ്റ് ഇന്ത്യ കയറ്റിയയച്ചിരുന്നു. ഇതിന് നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ആൽപ്സിെല മാറ്റർഹോൺ പർവതത്തെ ഇന്ത്യൻ പതാകയുടെ നിറമണിയിച്ചുവെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
ബി.ജെ.പി നാഷനൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആണ് ഇങ്ങനെയൊരു പ്രചാരണത്തിന് തുടക്കമിട്ടത്. ‘ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ ടാബ്ലറ്റ് വിതരണം ചെയ്തതിന് നരേന്ദ്രമോദിക്കും രാജ്യത്തിനും നന്ദിയറിയിച്ച് ആൽപ്സിെല മാറ്റർഹോൺ പർവതത്തിന് ഇന്ത്യൻ പതാകയുടെ നിറമണിയിച്ചിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ ആയിരകണക്കിനുപേർ ഇൗ പോസ്റ്റ് ഷെയർ ചെയ്തു. ചിലരത് വാർത്തയുമാക്കി. ഇതിെൻറ യഥാർഥ വസ്തുത എന്താണ്?.
മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ പതാക തെളിയിച്ചു എന്ന കാര്യം സത്യമാണ്. പക്ഷേ അതിെൻറ സന്ദർഭമാണ് ശ്രദ്ധിക്കേണ്ടത്. കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ആൽപ്സ് പർവത നിരയിലെ മെറ്റർ ഹോൺ കൊടുമുടിയെ വിവിധ രാജ്യങ്ങളുടെ പതാകയുടെ നിറമണിയിക്കുന്നത് മാർച്ച് അവസാനം തുടങ്ങിയതാണ്. പ്രോജക്ടർ ഉപയോഗിച്ച് പ്രകാശം ചൊരിഞ്ഞാണ് പതാകകളുണ്ടാക്കുന്നത്. ഇതുവരെ നിരവധി രാജ്യങ്ങളുടെ പതാകകൾ കൊടുമുടിയിൽ തെളിയിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലൊന്ന് ഇന്ത്യയുടേതാണ്. അല്ലാതെ ഹൈഡ്രോക്സി ക്ലോറോക്വിൻ ടാബ്ലറ്റ് വിതരണവുമായി ഇതിന് യാതൊരു ബന്ധവുമില്ല. കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യൻ ജനതക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു സ്വിറ്റ്സർലൻഡ്. ടാബ്ലറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുതലെടുപ്പ് നടത്താൻ ബി.ജെ.പി ശ്രമിക്കുന്നത് ഇത് ആദ്യമായിട്ടല്ല എന്നുകൂടി ഒാർത്തിരിക്കണം.
3. ട്രംപും കൊറോണ ചികിത്സയും
കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് യു.എസ്. പക്ഷേ അതിെൻറ അഹംഭാവമൊന്നും ട്രംപിനില്ല. അതുകൊണ്ടാവണം കോവിഡിന് ഇങ്ങനെചില പുതിയ ചികിത്സാ മാർഗങ്ങൾ അദ്ദേഹം നിർദേശിച്ചത്.
ഒന്നാമത്തെ ചികിത്സ ഇതാണ്; അണുനാശിനികൾക്ക് കൊറോണ വൈറസിെന നശിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ അത് രോഗികളുടെ ശരീരത്തിൽ കുത്തിവെച്ചാൽ സുഖപ്പെടുമല്ലോ എന്നാണ് ട്രംപ് പറയുന്നത്.
രണ്ടാമത്തേത് അതിലേറെ മികച്ചത്; അൾട്രാവയലറ്റ് രശ്മികൾക്കും ശക്തിയുള്ള മറ്റ് പ്രകാശങ്ങൾക്കും വൈറസിനെ തുരത്താൻ പറ്റുമെങ്കിൽ ഇൗ രശ്മികൾ രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിട്ട് വൈറസിനെ കൊല്ലാമല്ലോ എന്ന്.
ഇൗ രണ്ട് വാദങ്ങളും ശാസ്ത്രീയമായി അടിത്തറയില്ലാത്തവയാണെന്ന് നിരവധിതവണ ലോകാരോഗ്യ സംഘടനയടക്കം വ്യക്തമാക്കിയതാണ്. അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുന്നതുവഴി മറ്റ് നിരവധി അസുഖങ്ങൾ പിടിെപടും. ഇനി സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ കാര്യമെടുത്താൽ അത് അണുക്കളുടെ ഡി.എൻ.എ നശിപ്പിച്ച് അവയെ കൊല്ലും എന്ന കാര്യം ശരിയാണ്. പക്ഷേ ഇത് നമ്മുടെ ഡി.എൻ.എക്കുകൂടി ബാധകമാണ് എന്നുമാത്രം.
4. കിം ജോങ് ഉന്നിന് എന്തുപറ്റി?
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. മാധ്യമങ്ങളും ലോകരാജ്യങ്ങളും ഒരുപോലെ കിമ്മിെൻറ തിരോധാനത്തിന് പിറകെയാണ് ഇപ്പോൾ. അതിനിടെ അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന വാർത്തകളും പുറത്തുവന്നു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കിമ്മിെൻറ നില അതി ഗുരുതരമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ കിം ചില പൊതുപരിപാടികൾ പെങ്കടുത്തു എന്ന വാർത്തകളും ചിലർ പുറത്തുവിടുന്നുണ്ട്. എന്താണ് കിം ജോങ് ഉന്നിന് സംഭവിച്ചത്?
കിം ജോങ് ഉൻ മരിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും പ്രചരിച്ചു. മരിച്ചുകിടക്കുന്ന കിമ്മിെൻറ ചിത്രമാണ് അതിൽ ഒന്ന്. ഇതിനുപുറമെ മരണം സഹോദരി സ്ഥിരീകരിച്ചുവെന്നുകാണിക്കുന്ന സോഷ്യൽമീഡിയ സ്ക്രീൻഷോട്ടുകളും, ലൈവ് സ്ട്രീമിങ്ങുകളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. മരണത്തിൽ മനംനൊന്ത് ആളുകൾ കരയുന്നുവെന്നുപറഞ്ഞുകൊണ്ടുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിൽ പെടും. ശവസംസ്കാരച്ചടങ്ങിെൻറ ചിത്രങ്ങളടക്കമുണ്ട് ഇക്കൂട്ടത്തിൽ. ഇതെല്ലാം പ്രത്യക്ഷപ്പെട്ടത് ചില ഫേസ്ബുക് പേജുകളിലുമാണ്. കിമ്മിെൻറ പിൻഗാമിയായി സഹോദരി കിം യോ ജാങ് വരുന്നു എന്ന വാർത്തകളും അതിനിടെ വന്നു. കിം ജോങ് ഉൻ മരിച്ചോ ഇല്ലയോ എന്നുപറയാൻ കഴിയില്ല. പക്ഷേ അതുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചിത്രങ്ങളെല്ലാം തികച്ചും വ്യാജമാണ്.
ഉത്തരകൊറിയയിൽ 2016 മുതൽ ഫേസ്ബുക് നിരോധിച്ചിട്ടുണ്ട്. അവിടെ പലയിടങ്ങളിലും ഇൻറർനെറ്റ് പോലും ലഭ്യമല്ല. പിന്നെ എങ്ങനെയാണ് ഫേസ്ബുകിൽ ലൈവ് സ്ട്രീമിങ്ങും സഹോദരിയുടെ പോസ്റ്റുമെല്ലാം വരുന്നത്. ഉത്തരകൊറിയയിലെ നേതാക്കൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലെന്നാണ് ഗൂഗിൾ നൽകുന്ന വിവരം. മാത്രമല്ല, ശവസംസ്കാരത്തിേൻറതായി പുറത്തുവരുന്ന ചിത്രങ്ങൾ കിമ്മിെൻറ പിതാവിേൻറതാണ്. മറ്റൊന്ന് സഹോദരി ഇട്ട പോസ്റ്റ് എന്ന് പ്രചരിക്കുന്നതിൽ സഹോദരെൻറ പേരുപോലും തെറ്റ്. അഭ്യൂഹങ്ങൾക്കിടയിൽ കിം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
കിം ജോങ് ഉൻ ഇപ്പോൾ എവിടെയാണ് എന്ന ചർച്ചക്കിടെ മറ്റൊന്നിനുകൂടി മാധ്യമങ്ങൾ വഴിയൊരുക്കി. കിമ്മിെൻറ ഇളയ സഹോദരി കിം യോ ജാങ് ആകും അടുത്ത ഉത്തരകൊറിയൻ നേതാവ് എന്ന്. അതിന് തെളിവായി ഭരണ രംഗത്ത് അവർ ഇടപെട്ട ഒാരോ മേഖലകളും അക്കമിട്ടുനിരത്തി വാർത്തയാവുകയാണ്. അതിനിടെ കിം ചില പൊതുപരിപാടികൾ പെങ്കടുത്തു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എല്ലാ പുകമറകളും വൈകാതെതന്നെ നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.