കുഴഞ്ഞുമറിഞ്ഞ് ഫസൽ വധക്കേസ്: പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പിയും; കുടുംബം രണ്ടുതട്ടിൽ
text_fieldsകണ്ണൂർ: വെളിപ്പെടുത്തലും നിഷേധവും ആവർത്തിക്കുേമ്പാൾ തലശ്ശേരി ഫസൽ വധക്കേസ് കൂടുതൽ സങ്കീർണതയിലേക്ക്. എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിെൻറ കൊലപാതകം കണ്ണൂരിലെ രാഷ്ട്രീയസംഘർഷത്തിലെ മുഖ്യകക്ഷികളായ സി.പി.എം-ബി.ജെ.പി പോരിൽ ചൂടേറിയ തർക്കമായിമാറി. കൊലക്കുപിന്നിൽ സി.പി.എം എന്നാണ് ആദ്യം ലോക്കൽ പൊലീസും പിന്നീട് സി.ബി.െഎയും കണ്ടെത്തിയത്. എന്നാൽ, ഫസലിനെ കൊന്നത് താനുൾപ്പെട്ട നാലംഗ സംഘമാണെന്ന് വെളിപ്പെടുത്തി ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് രംഗത്തുവന്നത് കേസിൽ വഴിത്തിരിവായി.
പൊലീസ് കസ്റ്റഡിയിൽ കുറ്റമേറ്റുപറഞ്ഞ സുബീഷ് പേക്ഷ, പുറത്തിറങ്ങിയപ്പോൾ തിരുത്തി. ആർ.എസ്.എസുകാർ നടത്തിയ കൊലപാതകത്തിൽ തങ്ങളുടെ നേതാക്കളെ പ്രതിയാക്കി പീഡിപ്പിക്കുന്നുവെന്ന് സി.പി.എം പറയുേമ്പാൾ സി.പി.എം നേതാക്കളെ രക്ഷിക്കാൻ കൊലക്കുറ്റം തങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്നാണ് ആർ.എസ്.എസിെൻറ വാദം. അതേസമയം, സുബീഷിെൻറ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ലെന്നാണ് ഫസലിെൻറ സംഘടന പോപുലർഫ്രണ്ടിെൻറ വിലയിരുത്തൽ. എന്നാൽ, ഫസലിെൻറ സഹോദരങ്ങളായ അബ്ദുൽ സത്താർ, അബ്ദുറഹ്മാൻ എന്നിവരുടെ നിലപാട് മറിച്ചാണ്.
സുബീഷിെൻറ വെളിപ്പെടുത്തൽ പ്രകാരം ആർ.എസ്.എസ് പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.ബി.െഎ കോടതിയിൽ തുടരന്വേഷണ ഹരജി നൽകിയത് അബ്ദുൽ സത്താറാണ്. ഫസലിനെ കൊന്നത് താനുൾപ്പെട്ട ആർ.എസ്.എസുകാരാണെന്ന് സുബീഷ് പൊലീസിന് മൊഴിനൽകുന്നതിെൻറ വിഡിയോ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ഹാജരാക്കിയതും സത്താർതന്നെ. അതേസമയം, ഫസൽ വധത്തിന് പിന്നിൽ സി.പി.എം തന്നെയെന്നാണ് പോപുലർഫ്രണ്ട് പ്രവർത്തകകൂടിയായ ഫസലിെൻറ ഭാര്യ മറിയത്തിെൻറ നിലപാട്. സി.പി.എം-ബി.ജെ.പി പോരിനൊപ്പം ഫസലിെൻറ കുടുംബത്തിെൻറ ഭിന്നനിലപാടും സങ്കീർണമാക്കിയ കേസിൽ ലോക്കൽ പൊലീസും സി.ബി.െഎയും സ്വീകരിച്ച നടപടികൾ വിലയിരുത്തുേമ്പാൾ ഫസൽ വധക്കേസ് കുഴഞ്ഞുമറിയുകയാണ്.
2006 ഒക്ടോബർ എട്ടിനാണ് ഫസൽ കൊല്ലപ്പെട്ടത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഫസൽ കേസിൽ ലോക്കൽ പൊലീസ് മൂന്നു സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അന്ന് സി.പി.എം കാര്യമായി പ്രതികരിച്ചില്ല. ജില്ല നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ പിടിക്കപ്പെട്ടതോടെയാണ് സി.പി.എം ഫസൽ വധക്കേസിലെ പങ്ക് നിഷേധിച്ച് ശക്തമായി രംഗത്തുവന്നത്. ഫസലിെൻറ ഭാര്യയുടെ ഹരജിയെ തുടർന്ന് കേസ് സി.ബി.െഎ ഏറ്റെടുത്തതോടെയാണ് കാരായിമാർ പ്രതികളായത്.
പെരുന്നാൾ തലേന്ന് ഫസലിനെ കൊന്നതിലൂടെ തലശ്ശേരിയിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാൻ സി.പി.എം ശ്രമിച്ചുവെന്നാണ് സി.ബി.െഎയുടെ കുറ്റപത്രം. ഇത്തരമൊരു കേസിൽ സി.പി.എം നേതാക്കൾ ശിക്ഷിക്കപ്പെടുന്നത് പാർട്ടിക്ക് കനത്തക്ഷീണമാകും. കാരായിമാരെ രക്ഷിക്കാൻ സി.പി.എം കിണഞ്ഞുശ്രമിക്കുന്നതിെൻറ പശ്ചാത്തലം ഇതാണെന്നാണ് സുബീഷിെൻറ കുറ്റസമ്മതം അവിശ്വസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, സുബീഷിെൻറ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡിവൈ.എസ്.പി സി.പി.എമ്മുമായി അടുപ്പമുള്ളയാളുമാണ്.
അതേസമയം, സുബീഷിെൻറ മൊഴി ഒറ്റയടിക്ക് തള്ളിക്കളയുന്ന സി.ബി.െഎ നിലപാടും സംശയാസ്പദമാണ്. മൊഴിയുടെ വിഡിയോ ഉൾപ്പെടെ കൈയിൽ കിട്ടിയിട്ടും സുബീഷിനെ ചോദ്യം ചെയ്യാൻപോലും കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.െഎ തയാറായിട്ടില്ല. സുബീഷിെൻറ കുറ്റസമ്മതം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഫസലിെൻറ സഹോദരൻ അബ്ദുൽ സത്താർ സി.പി.എമ്മുമായി ചേർന്ന് കേസ് അട്ടിമറിക്കുകയാണെന്നാണ് സി.ബി.െഎ കോടതിയിൽ പറഞ്ഞത്. അതേസമയം, അബ്ദുൽ സത്താറിന് സി.പി.എം ബന്ധമുണ്ടെന്നത് വസ്തുതയുമാണ്. അബ്ദുൽ സത്താറിെൻറ ഹരജിയിൽ സി.ബി.െഎ കോടതി ഇൗമാസം 15നാണ് വിധിപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.