ഫെഡറലിസം ആയുധമാക്കി വീണ്ടും കേരളം
text_fieldsതിരുവനന്തപുരം: ഫെഡറലിസം കേന്ദ്രബിന്ദുവാക്കി ദേശീയ രാഷ്ട്രീയത്തിൽ കേരളം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ജി.എസ്.ടി, ധനകാര്യ കമീഷൻ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കുന്നതിനെതിരായ നീക്കത്തിെൻറ തുടർച്ചയെേന്നാണമാണ് സർക്കാറിെൻറ അവകാശം ഉയർത്തി ഡൽഹിയിൽ ആം ആദ്മി സർക്കാർ നടത്തുന്ന സമരത്തിൽ കേരളം ഇടപെടുന്നത്.
ജി.എസ്.ടിയിൽ സ്വന്തം ധനമന്ത്രിയെ ‘തിരുത്തി’യാണ് കേരളം ആദ്യം രംഗെത്തത്തിയത്. നികുതി വരുമാനം വർധിക്കും എന്നായിരുന്നു തോമസ് െഎസക്കിെൻറ നിലപാട്. പക്ഷേ, സംസ്ഥാനങ്ങളുെട സാമ്പത്തിക അധികാരം കവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. ജി.എസ്.ടി കൗൺസിലിൽ ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെ െഎക്യത്തിലേക്ക് ഇത് നയിച്ചു. പിന്നീട്, 15ാം ധനകാര്യ കമീഷെൻറ പരിഗണനാവിഷയം സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരം കവരുമെന്ന കേരള നിലപാടിന് ഒപ്പം മറ്റു സംസ്ഥാനങ്ങളും വന്നു. ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗം വിളിച്ചു. പിന്നാലെ ചന്ദ്രബാബു നായിഡുവും പിണറായിയും തമ്മിലുണ്ടായ ധാരണയാണ് നിതി ആയോഗ് യോഗത്തിനെത്തിയ ആന്ധ്രപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, കേരള മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെത്തിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനൻറ് ഗവർണറും തമ്മിെല വിഷയത്തിൽ മറ്റു മുഖ്യമന്ത്രിമാർ ഇടപെടുന്നതിനു മുമ്പ്, ജൂൺ 14ന് പിണറായി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നിവരും ഇൗ നീക്കത്തോട് യോജിക്കുകയും കെജ്രിവാളിന് പിന്തുണയുമായി എത്തുകയും ചെയ്തു.
കേരളത്തിൽ മുഖ്യശത്രുവായ കോൺഗ്രസിനെയും പ്രതിരോധത്തിലാഴ്ത്താൻ പിണറായിയുടെ ഇടപെടലിലൂടെ സി.പി.എമ്മിന് സാധിച്ചു. ദേശീയ തലത്തിൽ ബദൽ രാഷ്ട്രീയ നീക്കം നടത്തുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന് സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട വിഷയത്തിലെ മൗനത്തിന് മറുപടി പറയാൻ വിയർക്കേണ്ടിവരും. അതേസമയം, തങ്ങളുടെ നീക്കത്തിന് രാഷ്ട്രീയ മാനം ഉണ്ടാകാതിരിക്കാനും സി.പി.എം ശ്രദ്ധിക്കുന്നു. കോൺഗ്രസ്, ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ഇടപെടൽ ഫെഡറൽ മുന്നണിക്കോ സഖ്യത്തിനോ ധാരണക്കോ ഉള്ള നീക്കം അല്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനെതിരായ കടന്നുകയറ്റമാണ് മോദി സർക്കാറിെൻറ ഡൽഹി സർക്കാറിനോടുള്ള നടപടി. ഇൗ ഒറ്റ വിഷയത്തിൽ ഉൗന്നിയാണ് സി.പി.എം വിഷയത്തിൽ ഇടെപട്ടത്. മമത ബാനർജിയുമായി ഒന്നിച്ചുചേർന്ന രാഷ്ട്രീയ നീക്കം എന്ന ചോദ്യംതന്നെ ഉദിക്കുന്നില്ല. ഡൽഹി സംസ്ഥാന കോൺഗ്രസ് ബി.ജെ.പിയുടെ സ്വരത്തിൽ സംസാരിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും വൃന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.