സാമ്പത്തിക പ്രതിസന്ധി: പോംവഴി തേടാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധി ഗൗരവമെന്ന് സി.പി.എമ്മും. വി ഷയം വിശദമായി പരിഗണിക്കാനും പോംവഴികൾ തേടാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സാമ്പത്തിക സ്ഥിതി അതിഗുരുതരമെന്ന് സി.പി.െഎ സംസ്ഥാന നേതൃത്വം വിലയിരുത്തിയതിന് പിന്നാലെയാണ് എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം തന്നെ വിഷയത്തിൽ ഇടപെടുന്നത്.
ഇതോടെ എൽ.ഡി.എഫ് തലത്തിലും സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ചയിലും വിഷയം പരിഗണിക്കുമെന്ന് ഉറപ്പായി. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് എങ്ങനെ കരകയറുമെന്നത് വിശദമായി ആലോചിക്കാനാണ് ധാരണ.
ഇൗ സ്ഥിതിവിശേഷം പ്രായോഗികമായി എങ്ങനെ മറികടക്കാമെന്നും പരിശോധിക്കും.
ജി.എസ്.ടി നടപ്പാക്കാൻ ആരംഭിച്ചതോടെ സംസ്ഥാനത്തിെൻറ വരുമാന സ്രോതസ്സായ വിൽപന നികുതി പൂർണമായും കേന്ദ്ര സർക്കാറിെൻറ കൈകളിലായി. അതേസമയം, ജി.എസ്.ടിയിൽനിന്ന് കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്ര സർക്കാർ തരുന്നില്ല.
കേന്ദ്ര സർക്കാറിെൻറ നയമാണ് സംസ്ഥാനം ഇന്ന് കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തിന് ജി.എസ്.ടിയിൽനിന്ന് ലഭിക്കേണ്ടത് നൽകുന്നില്ല. പ്രാഥമികമായി ലഭിക്കേണ്ട സാമ്പത്തിക സഹായം കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കുന്നില്ല. സംസ്ഥാനത്തിെൻറ വരുമാന സ്രോതസ്സ് അടക്കുന്ന സമീപനമാണ് കേന്ദ്രത്തിേൻറത്.
വിദേശ സഹായം സ്വീകരിക്കാനോ വായ്പ ലഭിക്കാനോ അനുവദിക്കുന്നില്ല. ഇതൊക്കെയാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ കേന്ദ്ര സർക്കാറിെൻറ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്ന വികാരമാണ് നേതൃത്വത്തിൽ. ഇൗ സാഹചര്യം ഉടൻതന്നെ ഗൗരവമായി ചർച്ച ചെയ്യണം. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ വിഷയത്തിൽ വിശദമായ ചർച്ച നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.